Connect with us

Breaking News

കാ​ര്യ​ക്ഷ​മ​ത​യി​ല്ല; 104 സി​.ഐ.​മാ​ർ​ക്ക് സ്റ്റേ​ഷ​ൻ ഭ​ര​ണം ന​ഷ്ട​മാ​കും

Published

on

Share our post

തിരു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ചി​ല എ​സ്​.എച്ച്.ഒ.മാ​ർ​ക്ക് ജോ​ലി ചെ​യ്യാ​ൻ മ​ടി​യും ശു​ഷ്കാ​ന്തി കു​റ​വും. സി.​ഐ​.മാ​രെ എ​സ്​.എച്ച്.ഒ.മാ​രാ​ക്കി ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി​യ പ​രി​ഷ്ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല എ​സ്ഐ​മാ​രെ ഏ​ൽ​പ്പി​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു. ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഇ​തേ ക്കു​റി​ച്ച് അ​ന്തി​മ തീ​രു​മാ​നം കൈ​കൊ​ള്ളാ​ൻ നി​ർ​ബ​ന്ധി​ത​മാ​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ശി​പാ​ർ​ശ ഡി.​ജി.​പി ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല.

എ​ന്നാ​ൽ, പോ​ലീ​സി​നെ​തി​രെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്ന​ത് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ പ്ര​തിഛാ​യ​യെ ബാ​ധി​ക്കു​ന്ന സ്ഥി​തി​യാ​യ​തോ​ടെ​യാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ ശി​പാ​ർ​ശ ന​ട​പ്പി​ലാ​ക്കാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ 540 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല എ​സ്ഐ​മാ​രി​ൽനി​ന്നു സി.​ഐ.​മാ​ർ​ക്ക് ന​ൽ​കി​യാ​ണ് പു​തി​യ പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കി​യ​ത്. ഭൂ​രി​ഭാ​ഗം സി​.ഐ.​മാ​രും സ്റ്റേ​ഷ​ൻ ഭ​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഉ​ദാ​സീ​ന​ത കാ​ട്ടു​ന്ന​താ​യി ഇ​ന്‍റ​ലി​ജ​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

104 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ക്കാ​ത്ത​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഈ ​സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല എ​സ്ഐ​മാ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന ശു​പാ​ർ​ശ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​റെ താ​മ​സി​യാ​തെ സ്റ്റേ​ഷ​ൻ ചു​മ​ത​ല സി​ഐ​മാ​രി​ൽനി​ന്ന് എ​സ്ഐ​മാ​ർ​ക്ക് ന​ൽ​കും. വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ, ​ബി, സി ​എ​ന്നീ മൂ​ന്ന് ഗ്രേ​ഡു​ക​ളാ​യി തി​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്റ്റേ​ഷ​ൻ ചു​മ​ത​ല എ​സ്ഐ​മാ​ർക്ക് ന​ൽ​കു​ക.

ആ​യി​ര​ത്തി​ൽ താ​ഴെ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളാ​ണ് സി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ഈ ​സ്റ്റേ​ഷ​നു​ക​ളി​ലെ ചു​മ​ത​ല​യാ​ണ് സി​.ഐ.​മാ​രി​ൽ നി​ന്നും എ​സ്ഐ​മാ​ർ​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ആ​യി​രം മു​ത​ൽ ര​ണ്ടാ​യി​രം വ​രെ കേ​സു​ക​ളു​ള്ള സ്റ്റേ​ഷ​നു​ക​ൾ ബി ​വി​ഭാ​ഗ​ത്തി​ലും ര​ണ്ടാ​യി​ര​ത്തി​ന് മു​ക​ളി​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന സ്റ്റേ​ഷ​നു​ക​ളെ എ ​വി​ഭാ​ഗ​ത്തി​ലു​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കേ​സു​ക​ളു​ടെ എ​ണ്ണം കു​ടു​ത​ലു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ ചു​മ​ത​ല സി.​ഐ​മാ​രി​ൽ ത​ന്നെ നി​ല​നി​ർ​ത്തും. നി​ല​വി​ൽ ചു​മ​ത​ല​യു​ള്ള സി​.ഐ.​മാ​ർ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം ഉ​ൾ​പ്പെ​ടെ ന​ൽ​കാ​നാ​ണ് ഡി​ജി​പി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തീ​രു​മാ​നം.

ചി​ല സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്​.എച്ച്.ഒ.​മാ​ർ കൃ​ത്യ​മാ​യി സ്റ്റേ​ഷ​നി​ൽ എ​ത്താ​ത്ത​തും രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​ത്ത​തും ഉ​ൾ​പ്പെ​ടെ ഇ​ന്‍റ​ലി​ജ​ൻ​സ് പ്ര​ത്യേ​കം ക​ണ്ടെ ത്തി ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​സ്ഐ​മാ​ർ​ക്ക് ചു​മ​ത​ല ന​ൽ​കു​ന്ന സ്റ്റേ​ഷ​നു​ക​ളി​ൽനി​ന്ന് ഒ​ഴി​വാ​ക്കു​ന്ന സി​ഐ​മാ​രെ സേ​ന​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ന്തി​മ തീ​രു​മാ​ന​ത്തി​നു ശേ​ഷം ഉ​ട​ൻ ത​ന്നെ ചു​മ​ത​ല വി​ഭ​ജ​നം ന​ട​ത്തും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

Published

on

Share our post

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പരിശോധന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!