Connect with us

Breaking News

ക്രിസ്തുമസ് – പുതുവത്സരാഘോഷം : ജനുവരി മൂന്ന് വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്

Published

on

Share our post

കണ്ണൂർ:  ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി എക്‌സൈസ് ഡിവിഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് തുടങ്ങി. വ്യാജ/അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിനായി ജനുവരി മൂന്ന് വരെ കര്‍ശന പരിശോധന നടത്തും. എക്‌സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവൃത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങി. താലൂക്ക് പരിധികളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാരുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക് തല സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകള്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലും കോളനികളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകള്‍ നടത്തും.

ഇന്റലിജന്‍സ് ടീം റെയിഞ്ച് പരിധിയിലെ വ്യാജമദ്യ നിര്‍മ്മാണം, വിതരണം, ശേഖരങ്ങളും, സ്ഥിരം കുറ്റവാളികളെക്കുറിച്ചുളള വിവരങ്ങള്‍ എന്നിവ ശേഖരിച്ച് നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ 12 റെയിഞ്ചുകളിലും രണ്ടുവീതം പ്രിവന്റിവ് ഓഫീസര്‍/ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘം വാഹന സഹിതം പ്രവര്‍ത്തിക്കുന്നു. അതിർത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പരിശോധനകള്‍ ശക്തമാക്കുന്നതിനും പൊലീസ്, റവന്യൂ, ഫോറസ്റ്റ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ഡ്രഗ്‌സ് കണ്‍ട്രോള്‍, കര്‍ണ്ണാടക എക്‌സൈസ്/പോലീസ് തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തും. അബ്കാരി, എം.ആന്റ് റ്റി.പി നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന വിവിധ ലൈസന്‍സ് സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധന ശക്തമാക്കും. രാസ പരിശോധനകള്‍ക്കുള്ള സാമ്പിളുകള്‍ ശേഖരിക്കും.

മദ്യ/മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. വലിയ അളവിലുള്ള മദ്യം/മയക്കുമരുന്ന് കേസുകള്‍ കണ്ടുപിടിക്കാനുതകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ ഫോണ്‍ നമ്പറുകള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കും.

വിവരങ്ങള്‍ നല്‍കാനുള്ള ഫോണ്‍ നമ്പറുകള്‍;

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, കണ്ണൂര്‍ ഫോണ്‍ : 04972 706698, ഡിവിഷനല്‍ കണ്‍ട്രോള്‍ റൂം എക്‌സൈസ് ഡിവിഷനാഫീസ്, കണ്ണൂര്‍04972 706698, ടോള്‍ഫ്രീ നമ്പര്‍ 1800 425 6698, 155358, താലൂക്ക് തല കണ്‍ട്രോള്‍ റൂം:കണ്ണൂർ 04972 749973, തളിപ്പറമ്പ് 04960 201020, കൂത്തുപറമ്പ് 04902 362103, ഇരിട്ടി 04902 472205

അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍,കണ്ണൂര്‍ -9496002873, 04972 749500, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ്, കണ്ണൂര്‍- 9400069698, 04972 749500

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍: കണ്ണൂര്‍ -9400069693, 04972 749973, തളിപ്പറമ്പ് 9400069695, 04602 201020, കൂത്തുപറമ്പ് 9400069696, 04902 362103 ഇരിട്ടി- 04902 472205.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍ സ്ഥലം, ഫോണ്‍ യഥാക്രമം: കണ്ണൂ 9400069701, 04972 749971, പാപ്പിനിശ്ശേരി 9400069702, 04972 789650, തളിപ്പറമ്പ് 9400069704, 04602 203960, ആലക്കോട്-9400069705, 04602 256797, ശ്രീകണ്ഠാപുരം-9400069706, 04602 232697, പയ്യന്നൂര്‍-9400069703 , 04985 202340, തലശ്ശേരി -9400069712, 04902 359808, കൂത്തുപറമ്പ്-9400069707, 04902 365260, പിണറായി-9400069711, 04902 383050, ന്യൂമാഹി ചെക്ക്‌പോസ്റ്റ്- 9496499819, 04902 335000, മട്ടന്നൂര്‍-9400069709, 04902 473660, ഇരിട്ടി- 9400069710, 04902 494666, പേരാവൂര്‍- 9400069708, 04902 446800, കൂട്ടുപുഴ ചെക്ക്‌പോസ്റ്റ്- 9400069713, 04902 421441.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!