Breaking News
ജോലി നേടാന്‍ സഹായിക്കുന്ന മൈക്രോ സ്‌കില്‍ കോഴ്‌സുകള്‍
തിരുവനന്തപുരം : ലോകം മാറുകയാണ്. പുതിയ സാങ്കേതികവിദ്യ ഓരോ മേഖലയിലും വരുന്നു. ഇതിനനുസരിച്ച് ജോലിയുടെ സ്വഭാവവും മാറി. ഇപ്പോള്‍ ജോലിചെയ്യുന്നവര്‍ക്ക് അവരുടെ കഴിവ് വര്‍ധിപ്പിക്കാനും പഠനത്തിനുശേഷം ജോലി നേടാന്‍ താത്പര്യമുള്ളവര്‍ക്കും നോര്‍ക്ക റൂട്ട്‌സും ഐ.സി.ടി. അക്കാദമിയും ചേര്‍ന്ന് നടത്തുന്ന മൈക്രോ സ്‌കില്‍ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയില്‍ മികച്ചപ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് നോര്‍ക്കയുടെ 75 ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിക്കും.
സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ആന്‍ഡ് എസ്.ഇ.ഒ.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ പ്രധാനഭാഗമാണ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ്, ലിങ്ക്ഡ്ഇന്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള മാര്‍ക്കറ്റിങ് പഠിക്കാം. സെര്‍ച്ച് എന്‍ജിന്‍ ഓപ്റ്റിമൈസേഷന്‍ (എസ്.ഇ.ഒ.) ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോഴ്‌സിന്റെ ഭാഗമാണ്. ബിരുദക്കാര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
ജാവാ പ്രോഗ്രാമിങ്
എന്‍ജിനിയറിങ്, സയന്‍സ് വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ പാസായവര്‍ക്കും അവസാനവര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും രണ്ടാം വര്‍ഷ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം.
ബിസിനസ് ഇന്റലിജന്‍സ് യൂസിങ് എക്‌സെല്‍ ആന്‍ഡ് ടാബ്ലോ
എക്‌സല്‍, ടാബ്ലോ ഉപയോഗിച്ച് വിവരങ്ങളെ വിശകലനം ചെയ്യാനും അവതരിപ്പിക്കാനും പഠിക്കാം. ബിരുദക്കാര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
ഒരുമാസത്തെ കോഴ്‌സ്
ഒരുമാസം നീണ്ടുനില്‍ക്കുന്ന കോഴ്‌സില്‍ മൊത്തം 60 മണിക്കൂര്‍. സെല്‍ഫ് ലേണിങ്ങിന് പുറമേ, ഓരോ മേഖലയിലെ വിദഗ്ധരുടെ ലൈവ് സെഷനുമുണ്ട്. അടിസ്ഥാന കംപ്യൂട്ടര്‍ പരിജ്ഞാനം വേണം. മൂന്നുകോഴ്‌സുകള്‍ക്കും ജി.എസ്.ടി. കൂടാതെ 6000 രൂപയാണ് ഫീസ്.
പഠനം ലിങ്ക്ഡ്ഇന്‍ വഴിയും
കോഴ്‌സ് കാലയളവില്‍ പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കായ ലിങ്ക്ഡ്ഇന്‍ ലേണിങ് സംവിധാനം സൗജന്യമായി പ്രയോജനപ്പെടുത്താം. ഇതിലൂടെ 16,000- ത്തോളം തൊഴില്‍ സാധ്യതയേറിയ കോഴ്‌സുകള്‍ പഠിക്കാനും നൈപുണി വര്‍ധിപ്പിക്കാനും സാധിക്കും.
അപേക്ഷ
www.ictkerala.org വഴി ഡിസംബര്‍ 7 വരെ രജിസ്റ്റര്‍ചെയ്യാം. പ്രവേശനപരീക്ഷ 11-ന് നടക്കും. വിവരങ്ങള്‍ക്ക്: 8078102119, 7594051437, നോര്‍ക്ക റൂട്ട് ടോള്‍ഫ്രീ- 1800 425 3939
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login