Connect with us

Breaking News

കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ വിദ്യാർഥികൾക്കും ആശയം പങ്കിടാം

Published

on

Share our post

തിരുവനന്തപുരം : കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ വിദ്യാർഥികൾക്കും ആശയം പങ്കുവയ്‌ക്കാം. സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള 30,000 ആശയമെങ്കിലും സമാഹരിക്കാനാണ് കെ- ഡിസ്‌ക്‌ ലക്ഷ്യമിടുന്നത്. ഇതിന്‌ സാങ്കേതിക, സാമ്പത്തിക സഹായം ഉറപ്പാക്കുന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ നാലാം പതിപ്പ്‌‌‌ വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മൂന്നുവർഷ (2021 – 24) പരിപാടിയാണിത്‌‌. സ്‌കൂൾ, കോളേജ്, ഗവേഷണതലത്തിൽ 13നും 35നുമിടക്ക്‌ പ്രായക്കാർക്കാണ്‌ അവസരം. ഐസിഎആർ ഗവേഷണ വിദ്യാർഥികൾക്ക് രണ്ടുവർഷംകൂടി ഇളവുണ്ട്‌.

സാങ്കേതികവിദ്യയിൽ പുതിയ ദിശാസൃഷ്ടി, ഉൽപ്പന്നങ്ങളുടെയും പ്രക്രിയകളുടെയും നവീകരണം, സാങ്കേതികവിദ്യ സാമൂഹ്യ രൂപീകരണത്തിന്, ആശയങ്ങളെ ഉൽപ്പന്നങ്ങളും പ്രക്രിയകളും സംരംഭങ്ങളുമാക്കാൻ അനുകൂല ആവാസവ്യവസ്ഥ സൃഷ്ടിക്കൽ എന്നിവയിലൂന്നിയ ആശയരൂപീകരണത്തിനാണ്‌ മുൻഗണന. നവീകരണത്തിന് പുത്തൻ ആശയക്കൂട്ടായ്‌മ, ഡിജിറ്റൽ ആൻഡ് ക്രിയേറ്റീവ് ആർട്ട്‌ രൂപങ്ങൾ, ബയോടെക്‌നോളജിയും ജനറ്റിക്‌സും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ തുടങ്ങി 20 മേഖലകൾ കെ – ഡിസ്‌ക്‌ മുന്നോട്ടുവയ്‌ക്കുന്നു..

ആശയങ്ങൾ പങ്കുവെയ്‌ക്കാൻ രണ്ടുമുതൽ അഞ്ചുവരെ അംഗ വിദ്യാർഥി സംഘങ്ങൾക്ക്‌ രജിസ്റ്റർചെയ്യാം. ടീമുകൾക്ക് മൂന്നുവർഷംവരെ കെ -ഡിസ്‌ക്‌ സഹായമുണ്ടാകും. ജില്ലാതലത്തിൽ മുന്നിലെത്തുന്നവർക്ക്‌ 25,000, സംസ്ഥാനതലത്തിൽ‌ 50,000 രൂപയും സമ്മാനം. വിദ്യാർഥി പങ്കാളിത്തത്തിന്‌ സ്‌കൂൾ, കോളേജുകൾക്കും സമ്മാനങ്ങളുണ്ട്‌. നാലാം പതിപ്പിൽ 30,000 ടീമിലായി ഒരുലക്ഷം വിദ്യാർഥികളുടെ പങ്കാളിത്തം‌ ലക്ഷ്യമിടുന്നതായി കെ- ഡിസ്‌ക്‌ മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞു. ആശയം മെച്ചപ്പെടുത്തുന്നവർക്ക്‌ പ്രഗത്ഭരുടെ സഹായം, വിപണി വികസന പദ്ധതിക്കായി മാർഗദർശനം, പുത്തൻ സാങ്കേതിക വിദ്യാ സഹായം, ബൗദ്ധിക സ്വത്തവകാശ സഹായം, പ്രോട്ടോടൈപ്പ് മാതൃക വികസന സഹായം എന്നിവ ഉറപ്പാക്കും.

വിജയികൾക്ക്‌ ആക്‌സിലറേറ്റഡ് ഇന്നോവേഷൻ ട്രാക്ക് (എഐടി), നോർമൽ ഇന്നോവേഷൻ ട്രാക്ക് (എൻ.ഐ.ടി) എന്നീ മത്സരങ്ങളിലൂടെ പ്രശ്ന പരിഹാര ഗ്രാന്റ് നൽകും. റാപിഡ് ഇന്നോവേഷൻ ട്രാക്കും (ആർ.ഐ.ടി) ഉണ്ടാകും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!