Connect with us

Breaking News

പാക്കറ്റ് ഉൽപ്പന്നങ്ങൾക്ക് 
വില വര്‍ധനയില്ലെന്ന്‌ സപ്ലൈകോ

Published

on

Share our post

കൊച്ചി : സപ്ലൈകോ വിൽപ്പനശാലകളിൽ പാക്കറ്റ് ഉൽപ്പന്നങ്ങൾക്ക് 1 രൂപമുതൽ 6.50 രൂപവരെ വർധിക്കുമെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന്‌ സി.എം.ഡി അലി അസ്ഗർ പാഷ. മാവേലി സ്റ്റോറുകളിൽ ഭക്ഷ്യധാന്യങ്ങൾക്ക് പാക്കിങ്‌ ചാർജ് ഈടാക്കുന്നില്ലെന്നും സി.എം.ഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.

മൊബൈൽ മാവേലി സ്റ്റോറുകളിൽ പാക്കിങ്‌ ചാർജ് ഈടാക്കുന്നില്ല. ഇവിടത്തെ ഉൽപ്പന്നങ്ങൾക്ക് ചാർജുവർധന ബാധകമല്ല. സപ്ലൈകോയുടെ സർവീസ് ഔട്ട്‌ലെറ്റുകളായ സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പാക്കറ്റ്‌ ഉൽപ്പന്നങ്ങൾക്കുമാത്രമാണ് പാക്കിങ്‌ ചാർജ് ഈടാക്കുന്നത്. പാക്കറ്റിന് 50 പൈസയാണ്‌ വർധിപ്പിച്ചത്‌. പാക്കിങ്‌ തൊഴിലാളികൾക്കുള്ള വേതനം, പാക്കറ്റിന്റെ വില എന്നിവയുടെ ചെലവിൽ ഒരുഭാഗംമാത്രമാണിത്‌. അഞ്ച്‌, 10 കിലോ അരി ഉപയോക്താക്കൾക്ക്‌ സ്വന്തം സഞ്ചികളിൽ പാക്കിങ്‌ ചാർജ് ഇല്ലാതെ വാങ്ങാം. 2013 മുതൽ പാക്കിങ്‌ ചാർജ് പുതുക്കിയിട്ടില്ല. ഇക്കാലത്ത്‌ തൊഴിലാളികൾക്കുളള വേതനം ഒരു പാക്കറ്റിന് 1.65 രൂപയായി വർധിപ്പിച്ചു. പോളിത്തീൻ കവറുകളുടെ വിലയും കൂടി. ഈ സാഹചര്യത്തിലാണ് നിലവിലെ പാക്കിങ്‌ ചാർജ് ഒരു പാക്കറ്റിന് 50 പൈസ വർധിപ്പിച്ചത്.

അരി നിറയ്‌ക്കുന്നതിന്‌ ചണച്ചാക്ക് വാങ്ങിയത് സുതാര്യമായാണെന്നും സി.എം.ഡി പറഞ്ഞു. ഇ–ഓക്‌ഷന്‍വഴി ചണച്ചാക്കുകള്‍ സപ്ലൈകോ നേരിട്ട് വാങ്ങി നല്‍കണമെന്ന് അരി മിൽ ഉടമകളുമായി ഭക്ഷ്യ, പൊതുവിതരണ മന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. മില്ലുകള്‍ക്ക് ലഭിക്കുന്നതിലും കുറഞ്ഞ നിരക്കിലാണ് ചാക്കുകള്‍ വാങ്ങിയത്. സപ്ലൈകോയാണ്‌ ചാക്കുകള്‍ വാങ്ങുന്നതെങ്കിലും ഇതിന്റെ വില മില്ലുടമകളില്‍നിന്ന് ഈടാക്കുന്നുണ്ട്. ചാക്കുകളുടെ ഗുണനിലവാരം സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും സി.എം.ഡി പറഞ്ഞു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!