Connect with us

Breaking News

റോഡിൽ വാഹനവുമായി ഇറങ്ങുമ്പോൾ ജാഗ്രത; പിടികൂടാൻ ഇനി കേന്ദ്രവും

Published

on

Share our post

തിരുവനന്തപുരം : കേരളത്തിലെ റോഡുകളിലെ നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കുന്നത് നിലവിൽ സംസ്ഥാന മോട്ടർ വാഹനവകുപ്പാണ്. എന്നാൽ ഇനിമുതൽ പിഴയടയ്ക്കാതെ മുങ്ങുന്നവരെ പിടികൂടാൻ കേന്ദ്രവും രംഗത്തുണ്ടാവും. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള പരിവാഹൻ സോഫ്റ്റ്‌വെയറുമായി ലിങ്ക് ചെയ്യുന്ന ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെയാണ് ഇത് സാദ്ധ്യമാക്കുക. റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെ ഇതിനായി പരിവാഹൻ സോഫ്റ്റ്‌വെയറുമായി ലിങ്ക് ചെയ്യും. ക്യാമറകൾ പ്രവർത്തിപ്പിക്കാൻ പ്രത്യേക സംഘത്തെയാണ് മോട്ടർ വാഹനവകുപ്പ് നിയോഗിച്ചിട്ടുള്ളത്. ഇതിൽ ആർക്കുവേണമെങ്കിലും ട്രാഫിക് നിയമ ലംഘനങ്ങളുടെ ചിത്രങ്ങൾ സഹിതമെടുത്ത് അപ്‌ലോഡ് ചെയ്യാനും സാധിക്കും.

റോഡിൽ നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളുടെ ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞാൽ, ഉടൻ വാഹന ഉടമയ്ക്ക് പിഴ മൊബൈലിൽ സന്ദേശമായി ലഭിക്കും, പിന്നാലെ പതിനഞ്ച് ദിവസത്തിനകം വീട്ടിൽ തപാൽ വഴിയും നോട്ടീസ് ലഭിക്കും. എന്നാൽ പതിനഞ്ച് ദിവസത്തിനകം പിഴ നൽകാനായില്ലെങ്കിൽ പിന്നീട് തുക കോടതിയിൽ കെട്ടിവയ്‌ക്കേണ്ടി വരും. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഡീറ്റയിൽസ് എൻ ഐ സിയുടെ സെർവറിൽ സൂക്ഷിക്കുകയും ചെയ്യും. പിഴ തുക അടയ്ക്കാത്തവർക്ക് പിന്നീട് നികുതി, ഫിറ്റ്നസ് ഉൾപ്പെടെ എല്ലാ ഇടപാടുകളും നടത്താനാവാതെ വരികയും, വാഹനത്തെ വിലക്കുകയും ചെയ്യും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

Published

on

Share our post

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പരിശോധന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!