Connect with us

Breaking News

ഇരിട്ടിയിൽ നിന്ന് മോഷ്ടിച്ച മാല വില്ക്കാൻ പേരാവൂരിലെ ജുവലറിയിലെത്തിയ യുവാവ് ഓടി രക്ഷപ്പെട്ടു

Published

on

Share our post

പേരാവൂർ: ഇരിട്ടിയിലെ ജുവലറിയിൽ നിന്നും മോഷ്ടിച്ച മാല വില്ക്കാൻ പേരാവൂരിലെ ജുവലറിയിലെത്തിയ യുവാവ് ജുവലറി മാനേജരുടെ ചോദ്യങ്ങൾക്കിടെ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.

ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിലെ അറ്റ്ലസ് ജുവലറിയിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഒന്നര പവൻ്റെ മാലയുമായി യുവാവ് കടന്നുകളഞ്ഞത്. മാല വാങ്ങാനെന്ന വ്യാജേന എത്തി ജീവനക്കാരനെ കബളിപ്പിച്ച് മേശപ്പുറത്ത് നിന്ന് ഒന്നര പവൻ്റെ മാല മോഷ്ടിച്ച് പോക്കറ്റിലിടുകയായിരുന്നു. അമ്മ പുറത്ത് കാറിലുണ്ടെന്നും കൂട്ടി വരാമെന്നും പറഞ്ഞ് പുറത്തിറങ്ങിയ യുവാവ് ഓടിപ്പോയതാണ് കടയുടമക്ക് സംശയത്തിനിടയാക്കിയത്. ഉടനെ സി.സി.ടി.വി ചെക്ക് ചെയ്തപ്പോഴാണ് മാല നഷ്ടപ്പെട്ട കാര്യം അറിയുന്നത്. തുടർന്ന് സമീപത്തെല്ലാം തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ദൃശ്യങ്ങൾ ജുവലറിക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലിടുകയും വിവരം കൈമാറുകയും ചെയ്തു. ആറു മണിയോടെ പേരാവൂരിലെ കളത്തിൽ ജുവലറിയിലെത്തിയ യുവാവ് വില്ക്കാനുണ്ടെന്ന് പറഞ്ഞ് മാനേജർ ഷംസീറിൻ്റെ കയ്യിൽ മാല കൊടുത്തു. എന്നാൽ മിനിറ്റുകൾക്ക് മുൻപ് വാട്ട്സ് ആപ്പിലുടെ ഇരിട്ടിയിലെ മോഷണം അറിഞ്ഞ ഷംസീർ യുവാവിനോട് മാലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. ഈ സമയം ഷംസീറിനെ കൂടാതെ കടയിൽ മറ്റൊരു ജീവനക്കാരൻ കൂടി മാത്രമാണ് ഉണ്ടായിരുന്നത്.

മോഷ്ടാവ് രക്ഷപ്പെടാതെ നോക്കാൻ കടയുടെ പുറത്തുണ്ടായിരുന്ന രണ്ടു പേരെ ആംഗ്യത്തിലൂടെ വിളിച്ചു വരുത്തിയ ഷംസീർ യുവാവിനോട് മാല എവിടുന്ന് കിട്ടിയതാണെന്ന് ചോദിച്ചതോടെ അമ്മ പുറത്ത് കാറിലുണ്ട്, കൂട്ടി വരാമെന്നും പറഞ്ഞ് തിടുക്കത്തിൽ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

സമീപത്തെ ആസ്പത്രിക്ക് പിന്നിലെ വയൽ വഴി ഓടിയ യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. മാസങ്ങൾക്ക് മുൻപ് ഇരിട്ടിയിലെ മറ്റൊരു ജുവലറിയിൽ നിന്നും മാല മോഷ്ടിച്ച കേസിൽ അറസ്റ്റിലായ മാലൂർ തോലമ്പ്ര സ്വദേശിയായ യുവാവ് തന്നെയാണ് സമാന രീതിയിൽ വീണ്ടും തട്ടിപ്പിനെത്തിയത്.

കൂത്തുപറമ്പിലെയും ഇരിട്ടി യിലെയും വിവിധ ജുവലറികളിൽ ഇതേ യുവാവ് തിങ്കളാഴ്ച തട്ടിപ്പിനെത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും കടയുടമകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇരിട്ടിയിലെ അറ്റ്ലസ് ജുവലറി ഉടമ ഫൈസൽ നല്കിയ പരാതിയെ തുടർന്ന് ഇരിട്ടി പോലീസ് പേരാവൂരിലെ ജൂവലറിയിലെത്തി നഷ്ടപ്പെട്ട മാലയാണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. മോഷ്ടാവിനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!