Connect with us

Breaking News

1500 രൂപക്ക്​ വേണ്ടി തല്ലിക്കെടുത്തിയത്​ വിഷ്​ണുവിന്‍റെ ജീവൻ

Published

on


വണ്ടൂർ (മലപ്പുറം): ബൈക്കിന്റെ  കാർബറേറ്ററുമായി ബന്ധപ്പെട്ട പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ​​ക്രൂരമർദനമേറ്റ് യുവാവ് മരിച്ച കേസിൽ പ്രതികളെ റിമാൻഡ്​ ചെയ്തു. പോരൂർ ചാത്തങ്ങോട്ടുപുറം വേലാപറമ്പൻ ശിവപ്രസാദിന്റെ  മകൻ വിഷ്ണുവാണ്​ (23) മരിച്ചത്. പിടിയിലായ ചാരങ്കാവ് കോളനിയിലെ മേലേകളത്തിൽ രൂപേഷ് (24), വിഷ്ണു (22), പന്നിക്കോട് ഷൈജു (27), അക്കരമേൽ രാജേഷ് (27) മഠത്തൊടി സുധീഷ് എന്ന മണി (24), പാലാതൊടി ദേവദാസൻ (24) എന്നിവരെയാണ് പെരിന്തൽമണ്ണ കോടതി റിമാൻഡ്​ ചെയ്തത്.

പ്രതികളെ കസ്​റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. വിഷ്ണുവിന്റെ  സഹോദരൻ ജിഷ്ണു വർക്ക് ഷോപ്പ് ജീവനക്കാരനാണ്. അവിടെ ജോലി ചെയ്യുകയായിരുന്ന പ്രതി രൂപേഷ് ബൈക്കിന്റെ  കാർബറേറ്റർ ജിഷ്ണുവിന് നൽകിയിരുന്നു. ഇതിന്റെ  പണം രൂപേഷ് വിഷ്ണുവിന്റെ  വീട്ടിലെത്തി അമ്മയിൽ നിന്ന്​ വാങ്ങി. എന്നാൽ, പണം നേരത്തെ രൂപേഷിന് ജിഷ്​ണു നൽകിയിരുന്നു.

ഈ തുക രൂപേഷിനെ കണ്ടപ്പോൾ പിതാവ്​ ശിവപ്രസാദും വിഷ്ണുവും തിരിച്ചുചോദിച്ചു. ഇതോടെ രൂപേഷ് സുഹൃത്തുക്കളുമായി വന്ന്​​​ മർദിക്കുകയായിരുന്നു. കല്ല്​ കൊണ്ടുള്ള അടിയിൽ വിഷ്ണുവിന്റെ തലക്കും നെഞ്ചിലും പരിക്കേറ്റു. ആദ്യം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തുമ്പോൾ അബോധാവസ്ഥയിലായിരുന്നു. രണ്ട്​ ദിവസം അബോധാവസ്​ഥയിൽ കഴിഞ്ഞശേഷമാണ്​ മരണത്തിന്​ കീഴടങ്ങിയത്​.

വിഷ്ണുവിന്റെ മൃതദേഹം സംസ്കരിച്ചത് സ്വന്തമായൊരു വീട് നിർമിക്കാൻ വാങ്ങിയ സ്ഥലത്താണ്​. ഇവിടെ ഒരു വീട് എന്ന സ്വപ്നം സഫലമാകാതെയാണ്​ വിഷ്​ണു യാത്രയായത്​. 20 വർഷം മുമ്പ്​ ഇടുക്കി വടക്കേ മലയിൽനിന്ന്​ ടാപ്പിങ്​ ജോലിക്ക് ജില്ലയിലെത്തിയതാണ് വിഷ്ണുവിന്റെ മാതാപിതാക്കളായ ശിവപ്രസാദും സിനിയും. നേരത്തെ എളങ്കൂർ ചാരങ്കാവിലാണ് താമസിച്ചിരുന്നത്. കൂലിയിൽനിന്ന്​ മിച്ചം പിടിച്ചാണ് ഇവിടെ ആറ്​ സെൻറ് സ്ഥലം വാങ്ങിയത്. ഇതാണ് കുടുംബത്തിന്റെ ആകെയുള്ള സമ്പാദ്യം. അച്ഛനും അമ്മക്കുമൊപ്പം വിഷ്ണുവും ടാപ്പിങ്ങിന്​ പോയിരുന്നു. സാമ്പത്തികപ്രയാസം അനുഭവിച്ചിരുന്ന കുടുംബം രണ്ടുവർഷം മുമ്പാണ് ചാത്തങ്ങോട്ടുപുറം താലപ്പൊലി പറമ്പിലെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. ചാരങ്കാവിൽ താമസിക്കുമ്പോൾ അടുത്ത പരിചയമുണ്ടായിരുന്നവരാണ് വിഷ്ണുവിനെ മർദിച്ച സംഘത്തിലുള്ളത്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!