Connect with us

Breaking News

രാജ്യം അടച്ചിട്ടുള്ള ലോക്ഡൗണിൽ കാര്യമില്ല; ഒമിക്രോണിനെ പിടിച്ചു കെട്ടാൻ വിദഗ്ദ്ധർ ഉപദേശിക്കുന്ന വഴികൾ

Published

on


ന്യൂഡൽഹി : വളരെ വേഗം പടർന്ന് പിടിക്കുന്ന കൊവിഡ് വകഭേദത്തെ ചില ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടെത്തി എന്ന റിപ്പോർട്ട് വന്നതിന് തൊട്ടുപിന്നാലെ അടച്ചുപൂട്ടലും, യാത്രാനിരോധനവും എല്ലാം പുറത്തെടുത്തിരിക്കുകയാണ് വിവിധ രാജ്യങ്ങൾ. എന്നാൽ ഒരിക്കൽ പരാജയപ്പെട്ട ഈ ആയുധങ്ങൾ തന്നെ വാക്സിൻ വികസിപ്പിച്ച ശേഷവും ലോകരാജ്യങ്ങൾ പിന്തുടരുന്നത് എന്ത്‌കൊണ്ടാണെന്ന് ആശ്ചര്യപ്പെടുകയാണ് ഒരു സംഘം വിദഗ്ദ്ധർ. കൊവിഡ് കാലത്തിനൊപ്പം ജീവിക്കേണ്ടി വരും എന്ന സത്യം നാം മനസിലാക്കേണ്ടതുണ്ടെന്നും വിവിധ പഠനങ്ങളിലൂടെ വിദഗ്ദ്ധർ തെളിയിച്ചിട്ടുണ്ട്. പുതിയ കൊവിഡ് വകഭേദത്തിന് അതിനാൽ തന്നെ യാത്രാ നിരോധനം ചേർന്ന ഒരു വഴിയല്ല.

ഒമിക്രോൺ വ്യാപനം നിയന്ത്രിക്കാൻ ഇന്ത്യ നയപരമായ തീരുമാനങ്ങൾ എടുക്കണമെന്ന് ഒരു ദേശീയ മാദ്ധ്യമത്തിനോട് സംസാരിക്കവേ ഡോ സൗമിത്ര ദാസ് അഭിപ്രായപ്പെടുന്നു. അതിർത്തികൾ അടയ്ക്കുന്നത് ഒരു പരിഹാരമല്ലെന്നും നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ബയോമെഡിക്കൽ ജീനോമിക്സിന്റെ ഡയറക്ടർ കൂടിയായ ഡോക്ടർ വിശദീകരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ വിറ്റ്വാട്ടർസ്റ്റാൻഡ് സർവകലാശാലയിലെ വാക്സിനോളജി പ്രൊഫസർ ഷബീർ.എ.മാധിയും ഈ അഭിപ്രായത്തിനോട് യോജിക്കുന്നുണ്ട്.

വിവേചനപൂർവമായ തീരുമാനങ്ങൾ ഒമിക്രോണിന്റെ കാര്യത്തിൽ രാജ്യങ്ങൾ എടുക്കരുത്. അതേസമയം ഇൻഡോർ സ്ഥലങ്ങളിൽ കൂട്ടം കൂടുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങൾ പിന്നാക്കം നിൽക്കുന്നതാണ് ഇപ്പോഴത്തെ ആശങ്ക വർദ്ധിപ്പിക്കുവാൻ കാരണം. എന്നാൽ അന്താരാഷ്ട്ര യാത്രാ നിരോധനങ്ങൾ ഏർപ്പെടുത്തിയാലും വൈറസുകൾ ലോകം മുഴുവൻ വ്യാപിക്കും എന്നത് കഴിഞ്ഞ കാലങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വൈറസ് വ്യാപനത്തിനുള്ള കാലാവധി നീട്ടിവയ്ക്കാൻ മാത്രമേ ഇത്തരം നിയന്ത്രണങ്ങളാൽ കഴിയുകയുള്ളു. വാക്സിനേഷനിൽ കൂടി രോഗബാധയുടെ ശേഷി കുറയ്ക്കുക എന്നതാണ് ഫലപ്രദമായ മാർഗം. ഉയർന്ന അപകട സാദ്ധ്യതയുള്ളവർക്ക് വാക്സിനേഷൻ ഉറപ്പാക്കണം, വേണ്ടി വന്നാൽ ബൂസ്റ്റർ ഡോസുകൾ നൽകണമെന്നും വിദഗ്ദ്ധർ ആവശ്യപ്പെടുന്നു.

പുതിയ കൊവിഡ് വകഭേദം ഭീഷണി ഉയർത്തുമ്പോൾ രാജ്യങ്ങൾ ശ്രദ്ധ പതിപ്പിക്കേണ്ട മേഖലകളെ കുറിച്ചും ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അവയിൽ പ്രധാനം എല്ലാവർക്കും വാക്സിൻ എത്തിക്കുക എന്നതാണ്. എല്ലാ ഇൻഡോർ സ്‌പെയ്സുകൾക്കും വാക്സിൻ പാസ്‌പോർട്ടുകൾ നടപ്പിലാക്കാനും ശ്രദ്ധിക്കണം. അതായത് മതിയായ ഡോസിൽ വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം അനുവദിക്കണം. ഇതിന് പുറമേ കൊവിഡിനൊപ്പം ജീവിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ ജനം തയ്യാറാവണം. മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ എപ്പോഴും കരുതേണ്ട വസ്തുക്കളാവും ഇനിയുള്ള കാലം എന്ന് ചുരുക്കം.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!