Breaking News
രാജ്യത്ത് വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ കണ്ണൂരും
തൃശൂർ: രാജ്യത്ത് വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ തൃശൂർ ഉൾപ്പെടെ കേരളത്തിലെ അഞ്ചുനഗരങ്ങൾ. ഡൽഹിയടക്കം വിവിധ നഗരങ്ങളിൽ വായുമലിനീകരണം രൂക്ഷമാകുന്നതിനിടയിലാണ് കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം നഗരങ്ങൾ വായുമലിനീകരണം കുറവുള്ള നഗരങ്ങളായി സെൻട്രൽ പൊളൂഷൻ കൺട്രോൾ ബോർഡ് കണ്ടെത്തിയത്.
വായുമലിനീകരണ നില 45 മാത്രമുള്ള തിരുവനന്തപുരം നഗരമാണ് സംസ്ഥാനത്ത് ഒന്നാമത്. കണ്ണൂർ– 50, തൃശൂർ– 52, കോഴിക്കോട്– 53, എറണാകുളം– 58 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു നഗരങ്ങളിലെ വായു മലിനീകരണ നില.
ഡൽഹിയും പരിസരനഗരങ്ങളുമാണ് ഏറ്റവും കൂടുതൽ വായുമലിനീകരണം ഉള്ള നഗരങ്ങൾ. ഡൽഹിയിൽ 394, സമീപ നഗരങ്ങളായ ഫരീദാബാദിൽ 400, നോയിഡ – 334, ഗ്രേറ്റർ നോയിഡ- 298, ഗാസിയാബാദ്– 361, ഗുരുഗ്രാം– 325, മനേസർ– 310, മീററ്റ്- 316, മുസാഫർനഗർ– 341, സോണിപറ്റ്– 306 എന്നിങ്ങനെയാണ് വായു മലിനീകരണത്തിന്റെ തോത്.
വായു മലിനീകരണം ഏറ്റവും കുറവുള്ള നഗരം കർണാടകയിലെ ചിക്കബല്ലാപ്പൂർ– 29. അമരാവതി– 47, ചാമരാജ്‌നഗർ– 33, ചിക്കമംഗളൂർ– 30, മൈസൂർ– 38, പുതുച്ചേരി– 42, ശിവമോഗ– 46, തിരുപ്പതി– 41 തുടങ്ങിയവയും മലിനീകരണം കുറവുള്ള നഗരങ്ങളാണ്.
വായു മലിനീകരണം പൂജ്യംമുതൽ 50വരെയുള്ള നഗരങ്ങൾ ലോ റിസ്‌ക് വിഭാഗത്തിലാണ് ഉൾപ്പെടുക. 51മുതൽ 100വരെ നേരിയ തോതിൽ മാത്രം ശ്വസനത്തിന് തടസ്സം വരുന്ന ഇടങ്ങളാണ്. ഈ രണ്ടു വിഭാഗങ്ങളിലും മറ്റു മുൻകരുതലിന്റെ ആവശ്യമില്ല. 101 മുതൽ 200വരെ ശ്വസനത്തിനും മറ്റു അസുഖങ്ങൾ ഉള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കും.
201മുതൽ 300വരെയുള്ള ഇടങ്ങളിൽ ആരോഗ്യവാന്മാർക്കും ശ്വാസതടസ്സം നേരിടാം. 301മുതൽ 440 വരെയുള്ള നഗരങ്ങളിൽ ശ്വാസകോശ അസുഖങ്ങളും മറ്റു അസുഖങ്ങൾ ഉള്ളവർക്കും ബുദ്ധിമുട്ടനുഭവപ്പെടും. 401മുതൽ 500വരെയുള്ള ഇടങ്ങളിൽ ഗൗരവകരമായ അസുഖങ്ങൾക്ക് ഇടവരുത്തും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login