Connect with us

Breaking News

കേരള ബാങ്കിനെ ഒന്നാമതെത്തിക്കാൻ ‘ബി ദി നമ്പർ വൺ’ പദ്ധതി

Published

on

Share our post

തിരുവനന്തപുരം: കേരള ബാങ്കിനെ ഒന്നാമതെത്തിക്കാൻ ‘ബി ദി നമ്പർ വൺ’ പദ്ധതി.  കേരള ബാങ്ക് രൂപീകരണത്തിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ശാഖകൾ, ഏരിയാ മാനേജർമാർ, സി.പി.സി, ആർ.ഒ, എച്ച്.ഒ യിലെ മുഴുവൻ ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കാക്കുക എന്ന ലക്ഷ്യത്തോടെ ‘ബി ദ നമ്പർ വൺ’ കാമ്പയിൻ ആരംഭിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശാഖ, സി.പി.സി, ആർ.ഒ എന്നിവക്ക്​ സംസ്ഥാനതലത്തിൽ ‘ബി ദ നമ്പർ വൺ’ മിനിസ്റ്റേഴ്‌സ് ട്രോഫി നൽകും. സംസ്ഥാനതലത്തിൽ മികച്ച ജില്ലക്ക്​ മൂന്നു ലക്ഷവും സംസ്ഥാനതലത്തിൽ മികച്ച ശാഖക്ക് രണ്ട് ലക്ഷവും ജില്ലാതലത്തിൽ മികച്ച ശാഖക്ക് 50,000 രൂപയും കാഷ് അവാർഡും നൽകും.

നിഷ്‌ക്രിയ ആസ്തിയിലുള്ള കുറവ്, ബിസിനസ്​ വളർച്ച (നിക്ഷേപം + വായ്പ), നിക്ഷേപത്തിലുള്ള വർധന, സി.എ.എസ്​.എ നിക്ഷേപത്തിലുള്ള വർധന, സി.എ.എസ്​.എ നിക്ഷേപത്തിന്‍റെ എണ്ണത്തിലുള്ള വർധന, വായ്പാ വർധന, ഗോൾഡ് ലോണിലുള്ള വർധന, ബാങ്കിന്‍റെ ഇമേജ് പൊതുജനങ്ങളിൽ വർധിപ്പിക്കുന്ന എന്തെങ്കിലും ഇടപെടലുകൾ / വികസന പ്രവർത്തനങ്ങൾ (ജില്ലാ തലത്തിൽ) എന്നിവയാണ് അവാർഡിന് പരിഗണിക്കുക.

നവംബർ 29ന് ആരംഭിക്കുന്ന കാമ്പയിൻ 2022 മാർച്ച് 31 വരെ തുടരും. 01-12-2021 മുതൽ 31-03-2022 വരെ കൈവരിക്കുന്ന നേട്ടമാണ് വിജയികളെ കണ്ടെത്താൻ പരിഗണിക്കുകയെന്ന് മന്ത്രി അറിയിച്ചു. ജീവനക്കാരിൽ ഉത്സാഹം സൃഷ്ടിച്ച് സേവനത്തിന്‍റെ കാര്യക്ഷമതയും ഗുണനിലവാരവും വർധിപ്പിക്കുക, ബാങ്കിന്‍റെ ഭരണതലത്തിലും ദൈനംദിന പ്രവർത്തനങ്ങളിലും പ്രൊഫഷണലിസം കൊണ്ടുവരുക, ബാങ്കിന്‍റെ ജനകീയതയും സഹകരണ തൻമയത്വവും ഉയർത്തിപ്പിടിക്കുക, ബാങ്കിന്‍റെ ബിസിനസ്​ വർധിപ്പിക്കുക, പൊതുജനങ്ങളിൽ കേരള ബാങ്കിനെ സംബന്ധിച്ചുള്ള മതിപ്പ് വർധിപ്പിക്കുക, കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കായി ഉയർത്തുക, ജീവനക്കാരുടെ ബൃഹത്തായ ഐക്യനിര കെട്ടിപ്പടുക്കുക എന്നിവയാണ് കാമ്പയിന്‍റെ പ്രധാന ലക്ഷ്യം.

കേരള ബാങ്ക് പ്രസിഡന്‍റ്​ ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്‍റ്​ എം.കെ. കണ്ണൻ, സി.ഇ.ഒ പി.എസ്. രാജൻ, സി.ജി.എം കെ.സി. സഹദേവൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!