Breaking News
കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് ഇന്ന് 27 വർഷം

കൂത്തുപറമ്പ് : പോരാട്ടത്തിന്റെ തീപിടിപ്പിക്കുന്ന ഓർമയുമായി വീണ്ടുമൊരു നവംബർ 25. വെടിയുണ്ടകളും സമരശക്തിയും മുഖാമുഖംനിന്ന കൂത്തുപറമ്പ് പോരാട്ടത്തിനും രക്തസാക്ഷിത്വത്തിനും 27 വർഷം. രക്തസാക്ഷികൾ കെ.കെ. രാജീവൻ, കെ.വി. റോഷൻ, കെ. ഷിബുലാൽ, സി. ബാബു, കെ. മധു എന്നിവരുടെ മഹാത്യാഗത്തിന്റെ ധീരസ്‌മരണ വ്യാഴാഴ്‌ച കേരളം പുതുക്കും. സമാനതയില്ലാത്ത യുവജനപോരാട്ടത്തിന്റെ ഓർമ പുതുക്കി ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ അനുസ്‌മരണ യോഗവും പുഷ്‌പാർച്ചനയും പ്രകടനവും ദീപശിഖാ റിലേയുമുണ്ടാകും.
സമരഭൂമിയായ കൂത്തുപറമ്പിൽ രക്തസാക്ഷിദിനറാലി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാപ്രസിഡന്റ് എ.എ. റഹീം ഉദ്‌ഘാടനംചെയ്യും. രാവിലെ ഏഴിന് രക്തസാക്ഷി സ്‌തൂപത്തിൽ കേന്ദ്രകമ്മിറ്റി അംഗം വി.കെ. സനോജ് പതാക ഉയർത്തും. രക്തസാക്ഷികൾ വെടിയേറ്റുവീണ സ്ഥലങ്ങളിൽനിന്ന് ബന്ധുക്കളും നേതാക്കളും വൈകിട്ട് 3.30ന് ദീപശിഖ കൊളുത്തി നൽകും. തൊക്കിലങ്ങാടി കേന്ദ്രീകരിച്ച് യുവജനപ്രകടനവുമുണ്ടാകും.
രക്തസാക്ഷി മധുവിന്റെ നാടായ കോടിയേരി കല്ലിൽതാഴെയും, ബാബുവിന്റെ നാടായ പൊന്ന്യം കുണ്ടുചിറയിലും വ്യാഴാഴ്‌ച വൈകിട്ട് പ്രകടനവും പുഷ്‌പാർച്ചനയും അനുസ്‌മരണയോഗവും നടക്കും. കല്ലിൽതാഴെ മന്ത്രി പി.എ. മുഹമ്മദ്‌റിയാസും, കുണ്ടുചിറയിൽ സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എം. സ്വരാജും അനുസ്‌മരണയോഗം ഉദ്‌ഘാടനംചെയ്യും. ചമ്പാട് അരയാക്കൂലിലെ ഷിബുലാൽ സ്‌മൃതിമണ്ഡപത്തിൽ രാവിലെ ഏഴിനാണ് പുഷ്‌പാർച്ചനയും അനുസ്‌മരണയോഗവും, പാനൂരിലെ കെ.കെ. രാജീവൻ ബലികുടീരത്തിൽ വൈകിട്ട് പുഷ്‌പാർച്ചനയും പാനൂർ രാജുമാസ്‌റ്റർ സ്‌മാരകമന്ദിരം കേന്ദ്രീകരിച്ച് യുവജന പ്രകടനവും. നടക്കും
കെ.വി. റോഷൻ ദിനാചരണത്തിന്റെ ഭാഗമായി എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം മാറോളിഘട്ട് ടൗൺ സ്ക്വയറിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. ശരത്ത് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ കച്ചവടത്തിനും സഹകരണ മേഖലയിലെ അഴിമതിക്കുമെതിരെ 1994 നവംബർ 25ന് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കൂത്തുപറമ്പിൽ സമാധാനപരമായി നടന്ന സമരത്തിനുനേരെയാണ് പൊലീസ് നിറയൊഴിച്ചത്. അഞ്ചുപേർ കൊല്ലപ്പെടുകയും ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്‌പൻ ശരീരം തളർന്ന് കിടപ്പിലാവുകയും ചെയ്‌തു. വെടിവയ്‌പിലും ലാത്തിച്ചാർജിലും നൂറുകണക്കിന് യുവാക്കൾക്ക് പരിക്കേറ്റു.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
Breaking News
ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്


തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.
സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.
Breaking News
മട്ടന്നൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ


മട്ടന്നൂർ: മ220 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരുതായി പയ്യപ്പറമ്പ് സ്വദേശി കെ.നിഷാദാണ് (21) പിടിയിലായത്. മട്ടന്നൂർ-ഇരിട്ടി റോഡിൽ മത്സ്യമാർക്കറ്റിന് സമീപത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൈവശമുള്ള ബാഗ് പരിശോധിച്ചപ്പോഴാണ് 55 കുപ്പികളിലാക്കി സൂക്ഷിച്ച ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്. വിൽപനയ്ക്കായി ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിൽ,എസ്‌ഐ സി.പി.ലിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടിച്ചത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് നേരത്തെയും നിഷാദിന്റെ പേരിൽ കേസുള്ളതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
You must be logged in to post a comment Login