Breaking News
ആറുവരി ദേശീയപാത: റോഡ് മുറിച്ചുകടക്കാൻ മേൽപ്പാലങ്ങളും അടിപ്പാതകളും; സിഗ്നലുകളും ഒഴിവാക്കും
തിരുവനന്തപുരം: ദേശീയപാത 66 ആറുവരിയായി വീതികൂട്ടുമ്പോൾ വാഹനങ്ങൾക്കും കാൽനടയാത്രികർക്കും റോഡ് മുറിച്ചുകടക്കുന്നതിന് നിയന്ത്രണമുണ്ടാകും. പ്രധാന കവലകളിൽ അടിപ്പാതകളും മേൽപ്പാലങ്ങളുമാണ് നിർദേശിച്ചിട്ടുള്ളത്. ഡിവൈഡറുകൾ മുറിച്ചുള്ള യാത്രകൾ തടയും.
ദേശീയപാതയിലെ വാഹനങ്ങൾ മറുവശത്തേക്കു കടക്കണമെങ്കിൽ സർവീസ് റോഡിൽ കയറി അണ്ടർപാസ് വഴി പോകേണ്ടിവരും. സിഗ്നൽ ലൈറ്റുകളും ഒഴിവാക്കപ്പെടുന്ന വിധത്തിലാണ് ക്രമീകരണം. ഇടറോഡുകളിൽനിന്നു ദേശീയപാതകളിലേക്കുള്ള പ്രവേശനം സുരക്ഷിതപാതയിലൂടെ ആയിരിക്കും. തുറവൂർ-കഴക്കൂട്ടം മേഖല ആറുവരിയാക്കുന്നതിനായി തയ്യാറാക്കിയ രൂപരേഖയിലാണ് വാഹനാപകടങ്ങൾ കുറയ്ക്കാൻ ഇന്ത്യൻ റോഡ് കോൺഗ്രസ് നൽകിയ നിർദേശങ്ങൾ പാലിച്ചിട്ടുള്ളത്.
25 വർഷത്തിനിടെ ഉണ്ടാകാനിടയുള്ള വാഹനത്തിരക്കുകൂടി പരിഗണിച്ചാണ് ജങ്‌ഷനുകളിൽ അടിപ്പാതകളും മേൽപ്പാലങ്ങളും നിഷ്‌കർഷിച്ചിട്ടുള്ളത്. മേൽപ്പാലങ്ങളെക്കാൾ ചെലവുകുറഞ്ഞ കോൺക്രീറ്റ് ബ്ലോക്കുകൾ നിരത്തിയുള്ള അടിപ്പാതകളാണ് കൂടുതൽ സ്ഥലങ്ങളിലുമുള്ളത്. ദേശീയപാതയ്ക്ക് ഇരുവശത്തും സമാന്തരറോഡുകൾ ഉണ്ടാകും. ഓരോ പ്രദേശത്തെയും വാഹനസാന്ദ്രത കണക്കിലെടുത്ത് നിശ്ചിത കിലോമീറ്ററിനുള്ളിൽ അടിപ്പാതകൾ ഉണ്ടാകും. ഇരുചക്രവാഹനങ്ങളും കാറുകളും കടന്നുപോകാൻ പാകത്തിൽ ചെറിയ അണ്ടർപാസുകളുമുണ്ട്.
പ്രധാന റോഡിനും സമാന്തരപാതയ്ക്കും ഇടയിൽ ഓടയും സുരക്ഷാവേലിയും ഉണ്ടാകും. സമാന്തരപാതയിൽനിന്ന് ഉയരത്തിലായിരിക്കും പ്രധാനപാത. കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നതിന് ഫുട്ഓവർബ്രിഡ്ജുകളുണ്ടാവും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login