തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുളള 21 കോളേജുകളിൽ 2021– 22 അദ്ധ്യയന വർഷം പുതിയ ഓരോ കോഴ്സുകൾ ആരംഭിക്കുന്നതിന് സർവകലാശാല അംഗീകാരം നൽകി. പുതിയതായി ആരംഭിക്കുന്ന എം.ടി.ടി.എം. ഒഴികെയുളള കോഴ്സുകൾക്ക് ഓൺലൈനായി അഡ്മിഷൻ പോർട്ടൽ വഴി 24 മുതൽ 26 വരെ അപേക്ഷിക്കാം. എം.ടി.ടി.എം. കോഴ്സിന് കോളേജ് തലത്തിൽ നേരിട്ടാണ് പ്രവേശനം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എം.ടെക് പ്രവേശനം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എം.ടെക്/എം.ആർക് പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ലഭിച്ചവർ 23, 24 തീയതികളിൽ അതത് കോളേജുകളിലെത്തി പ്രവേശനം നേടണം. വിവരങ്ങൾ admissions.dtekerala.gov.in ൽ.
കോളേജ് ഓപ്ഷൻ 25 വരെ നൽകാം
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ ബി.എസ്സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിൽ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർത്ഥികൾക്ക് കോളേജ്, കോഴ്സ് ഓപ്ഷനുകൾ ഓൺലൈനായി 25 വരെ നൽകാം. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല. ഫോൺ- 0471-2560363, 364
പഞ്ചവത്സര എൽ.എൽ.ബി കോഴ്സിലേക്ക് ഓപ്ഷൻ നൽകാം
കൊച്ചി: പൂത്തോട്ട ശ്രീനാരായണ ലോ കോളേജിൽ ബി.കോം എൽ.എൽ.ബി പഞ്ചവത്സര കോഴ്സിലേക്ക് ഓപ്ഷൻ നൽകാൻ അവസരം. ഇന്ന് ഉച്ചയ്ക്ക് 2വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓപ്ഷൻ നൽകാം. അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് - 04712525300
സി.എ.ടിയിൽ സീറ്റൊഴിവ്
തിരുവനന്തപുരം: കോളേജ് ഒഫ് ആർക്കിടെക്ച്ചർ (സി.എ.ടി) ബി. ആർക്കിൽ ഗവൺമെന്റ് മെരിറ്റ് സീറ്റിൽ വന്നിട്ടുള്ള രണ്ട് ഒഴിവുകളിലേക്ക് 24 ന് സ്പോട്ട് അഡ്മിഷൻ നടത്തും. പ്രവേശനം ആഗ്രഹിക്കുന്നവർ രേഖകൾ സഹിതം രാവിലെ 10 ന് കോളേജിൽ ഹാജരാകണം. ഫോൺ: 9745346199, 8075641433.
പ്രവേശന പരീക്ഷ 28ന്
തിരുവനന്തപുരം: കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ ആരോഗ്യ സർവകലാശാല അംഗീകരിച്ച രണ്ട് വർഷം ദൈർഘ്യമുള്ള സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി വിഷയങ്ങളിൽ എം.ഫിൽ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ 28ന് കോഴിക്കോട്ട് നടത്തും. ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽ. ഫോൺ- 0471-2560363, 2560364.
You must be logged in to post a comment Login