ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
സഹകരണ സംഘങ്ങൾക്കുള്ള ആർ.ബി.ഐ നിയന്ത്രണത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം : പ്രാഥമിക സഹകരണസംഘങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ റിസർവ് ബാങ്ക് നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. റിസർവ് ബാങ്ക് നീക്കത്തെ നിയമപരമായി മറികടക്കാൻ മറ്റു നിയമ വിദഗ്ദ്ധരുടെയും അഭിപ്രായം തേടും. ഇതിനായി സഹകരണ മന്ത്രി വി.എൻ. വാസവനെയും ധനമന്ത്രി കെ.എൻ. ബാലഗോപാലിനെയും മന്ത്രിസഭ ചുമതലപ്പെടുത്തി. കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിക്കാൻ ആവശ്യമെങ്കിൽ പ്രതിനിധിസംഘത്തെ അയക്കും. റിസർവ് ബാങ്കിനെയും സർക്കാർ സമീപിക്കും. സമാന സാഹചര്യമുള്ള മറ്റു സംസ്ഥാനങ്ങളുമായും ആശയ വിനിമയം നടത്തും.
ബാങ്ക് എന്ന പേര് പ്രാഥമിക സഹകരണബാങ്കുകൾ ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് ആർബിഐ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. 1625 പ്രാഥമിക സഹകരണബാങ്കുകളെയും 15,000ൽപ്പരം സഹകരണ സംഘങ്ങളെയും റിസർവ് ബാങ്ക് തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണു മന്ത്രിസഭാ വിലയിരുത്തൽ. സംസ്ഥാനത്തെ സഹകരണമേഖലയുടെ താത്പര്യം സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി മറികടക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ നിയന്ത്രണവ്യവസ്ഥകളിലൂടെ റിസർവ് ബാങ്ക് നടത്തുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login