Breaking News
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് മെഡിസെപ് ജനുവരിയിൽ

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം യാഥാർഥ്യമാകുന്നു. അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നൽകും. ജനുവരി മുതൽ നടപ്പാക്കാനാണ് ആലോചന. 6000 രൂപയാണ് വാർഷിക പ്രീമിയം തുക. ഇത് ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 500 രൂപ വീതം മാസത്തവണകളായി ഇടാക്കും.
പെൻഷൻകാർക്ക് മെഡിക്കൽ അലവൻസായി പ്രതിമാസം നൽകുന്ന 500 രൂപ വിതരണം ചെയ്യാതെ മെഡിസെപ്പിലേക്കു മാറ്റും. സർക്കാർ ഒരുതവണ ഈ പദ്ധതി നടപ്പാക്കിയത് പാളിയിരുന്നു. തുടർന്ന് റീ ടെൻഡർ ചെയ്ത് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി വഴിയാണ് നടപ്പാക്കുന്നത്.
എല്ലാ ജീവനക്കാരും പെൻഷൻകാരും നിർബന്ധമായി പദ്ധതിയിൽ ചേരണം. ചേരാത്തവരും ആശ്രിതരുടെ പേര് ചേർക്കാത്തവരും തിരുത്തൽ വരുത്തേണ്ടിവരും. അടുത്ത മാസം 15ന് മുൻപ് ഡി.ഡി.ഒ.യ്ക്ക് അപേക്ഷ നൽകണം. പെൻഷൻകാർ ട്രഷറി ഓഫിസർക്കാണ് അപേക്ഷ നൽകേണ്ടത്. ഒരു വർഷം 3 ലക്ഷം രൂപയുടെ ചികിത്സാ കവറേജാണു ലഭിക്കുക (മാരകരോഗങ്ങൾക്ക് ഉയർന്ന തുകയുണ്ട്). ആശുപത്രികളിൽ കാഷ്‌ലെസ് സൗകര്യവുമുണ്ടാകും. ആദ്യ വർഷം ക്ലെയിം ചെയ്യാത്ത തുകയിൽ നിന്ന് ഒന്നര ലക്ഷം രൂപ വരെ അടുത്ത വർഷത്തേക്കു മാറ്റാനാകും.
24 മണിക്കൂറിലേറെ കിടത്തി ചികിത്സയ്ക്ക് ഇൻഷുറൻസ് ലഭിക്കും. 1920 രോഗങ്ങൾ അംഗീകൃത പട്ടികയിലുണ്ട്. ആശുപത്രി വാസത്തിന് മുൻപും ശേഷവും 15 ദിവസം വരെയുള്ള ചെലവുകളും ക്ലെയിം ചെയ്യാം.
പരിരക്ഷ ആർക്കെല്ലാം?
ജീവനക്കാർക്കും പെൻഷൻകാർക്കും പുറമേ അവരുടെ ആശ്രിതർ, കുടുംബ പെൻഷൻകാർ, പങ്കാളി, 25 വയസ്സാകാത്ത മക്കൾ, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന ഏത് പ്രായക്കാരുമായ മക്കൾ എന്നിവർക്കാണ് ഇൻഷുറൻസ് പരിരക്ഷ.
മാരക രോഗത്തിന് 18 ലക്ഷം വരെ
മാരക രോഗങ്ങൾക്കുള്ള കവറേജ്: മസ്തിഷ്ക ശസ്ത്രക്രിയ: 18.24 ലക്ഷം, കരൾമാറ്റിവയ്ക്കൽ: 18 ലക്ഷം, ഹൃദയം/ശ്വാസകോശം മാറ്റിവയ്ക്കൽ: 15 ലക്ഷം, അസ്ഥി മജ്ജ മാറ്റിവയ്ക്കൽ: 9.46 ലക്ഷം, കോക്ലിയർ ഇംപ്ലാന്റേഷൻ: 6.39 ലക്ഷം, ഇടുപ്പ് മാറ്റിവയ്ക്കൽ: 4 ലക്ഷം, വൃക്ക/കാൽമുട്ട് മാറ്റിവയ്ക്കൽ: 3 ലക്ഷം.
പേരുണ്ടോ? പരിശോധിക്കാം
www.medisep.kerala.gov.in എന്ന വെബ്സൈറ്റിലെ status ഓപ്ഷനിൽ വിവരങ്ങൾ നൽകിയാൽ മെഡിസെപ് പദ്ധതിയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം. തിരുത്തൽ ആവശ്യമുള്ളവർ ഡിഡിഒ/നോഡൽ ഓഫിസർക്ക് നം.110/2021/ധന ഉത്തരവിന് ഒപ്പമുള്ള അപേക്ഷ പൂരിപ്പിച്ചു നൽകുകയും തുടർന്ന് ആ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വേണം. പെൻഷൻകാർ ട്രഷറി ഓഫിസർക്കാണു തിരുത്തൽ അപേക്ഷ നൽകേണ്ടത്. നിയമന അംഗീകാരം ലഭിക്കാതെ എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ നിയമനാംഗീകാരം ലഭിക്കുമ്പോഴേ മെഡിസെപ്പിൽ ഉൾപ്പെടുത്തൂ.
ആശ്രിതർ ആവർത്തിക്കരുത്
ഒരു വ്യക്തിക്ക് ഒന്നിലധികം പേരുടെ ആശ്രിതരാകാൻ കഴിയില്ല. ആശ്രിതരുടെ പേര് ഉൾപ്പെടുത്താത്തവർ ഡിസംബർ 15നു മുൻപ് അപേക്ഷ നൽകി ഉൾപ്പെടുത്തണം. ഇനി അവസരം ലഭിക്കില്ല.
സംശയങ്ങൾക്ക് ടോൾഫ്രീ നമ്പർ: 1800–425–1857.
ഇമെയിൽ: infomedisep@kerala.gov.in, financehealthinsurance@gmail.com.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login