Connect with us

Breaking News

നാടൻ പ്ലാവുകൾ കണ്ടെത്താൻ സർവെയുമായ് ഹരിതകേരളം മിഷൻ

Published

on

Share our post

കണ്ണൂർ :  ഉയർന്ന ഉല്പാദന ശേഷിയുള്ളതും വിത്യസ്ത രുചിയുള്ളതും തുടർച്ചയായി കായ്കൾ ഉണ്ടാവുന്നതുമായ നാടൻ പ്ലാവുകൾ കണ്ടെത്തുന്നതിന് ഹരിതകേരളം മിഷനും കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രവും സർവ്വെ സംഘടിപ്പിക്കുന്നു. നാടൻ പ്ലാവുകളെ പ്രോൽസാഹിപിക്കുന്നതിന് തൈകൾ ഉല്പാദിപ്പിക്കുന്നതിനും തോട്ടങ്ങൾ ഉണ്ടാക്കുന്നതിനും ലക്ഷ്യമിട്ടാണ് സർവ്വെ.

ജില്ലയിലെ കാർഷിക കാലാവസ്ഥാ മേഖലകളെ അടിസ്ഥാനമാക്കിയാണ് ഫലവൃക്ഷങ്ങളുടെ ഗുണമേന്മകൾ നിലനില്ക്കുന്നത്. എന്നതിനാൽ വിവരശേഖരണവും തുടർ പ്രവർത്തനങ്ങളും കാർഷിക കാലാവസ്ഥയെ അടിസ്ഥാനമാക്കിയായിരിക്കും.

എന്തൊക്കെ വിവരങ്ങളാണ്. ശേഖരിക്കുന്നത് ?

▪️പ്ലാവിന്റെ ഉടമസ്ഥന്റെ പേര, വിലാസം, മൊബൈൽ ഫോൺ നമ്പർ , ഗ്രാമ പഞ്ചായത്ത് / നഗരസഭ

▪️പ്ലാവ് പൂവിട്ട മാസം.

▪️ പ്രസ്തുത പ്ലാവിൽ നിന്ന് അവസാനം ചക്ക പറിച്ചെടുത്ത മാസം, വർഷം.

▪️അത് നില്ക്കുന്ന സ്ഥലം.

▪️പ്ലാവിന്റെ ഏകദേശ ഉയരം.

▪️മറ്റ് എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടെങ്കിൽ അത് എന്നിവ.

ആര് ശേഖരിക്കും ?

ഇത്തരം പ്ലാവുകളുടെ വിവരങ്ങൾ സ്വയം നല്കാൻ തയ്യാറുള്ള കർഷകർക്ക് നേരിട്ട് സർവ്വെയിൽ പകെടുക്കാം.

▪️ വിവരങ്ങൾ കൈമാറാൻ തയ്യാറുള്ള പൊതുജനങ്ങൾക്കും സർവെയിൽ പങ്കെടുക്കാം.

▪️ ഹരിത കർമ്മ സേന അംഗങ്ങൾ മുഖാന്തിരവും വിവരങ്ങൾ കൈമാറാം.

▪️കാർഷിക രംഗത്തെ വിവിധ സംഘടനകളുടെ സേവനവും വിവരശേഖരണത്തിന് ഉപയോഗിക്കും

ഏതു ദിവസം വരെ വിവര ശേഖരണം നടത്താം. ?

2021 ഡിസംബർ 11 വരെയാണ് വിവര ശേഖരണ കാലയളവ്.

തുടർ പ്രവർത്തനങ്ങൾ എന്തൊക്കെ?

ശേഖരിച്ച വിവരങ്ങൾ ജില്ലാ തലത്തിൽ അപഗ്രഥിക്കും. ഇവയിൽ നിന്ന് മികച്ച ഗുണനിലവാരം പുലർത്തുന്ന പ്ലാവുകളെ ടാഗ് ചെയ്യലാണ് അടുത്ത നടപടി. ഗൃഹനാഥന്റെ പേരിലാവും ടാഗിങ്ങ്. ഹരിത കേരളം മിഷനും കെ.വി.കെയും നിശ്ചയിക്കുന്ന വളങ്ങിയർ നേരിട്ട് പ്ലാവ് സന്ദർശിച്ചാണ് ടാഗിങ്ങ് ചെയ്യുക. അതോടൊപ്പം പ്ലാവിൻറ ഉടമകളെ ജില്ലാതലത്തിൽ ആദരിക്കുകയും ചെയ്യും. ഇത്തരത്തിൽ ടാഗ് ചെയ്ത പ്ലാവിൽ ഉണ്ടാവുന്ന ചക്കയുടെ ഗുണങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ടാഗ് ചെയ്ത പ്ലാവിൻറെ ഗ്രാഫ്ട് തൈകൾ ഉല്പാദിപ്പിച്ച് അതേ കാർഷിക കാലാവസ്ഥ ഉള്ള പ്രദേശങ്ങൾ കണ്ടെത്തി പ്ലാവിൻ തോട്ടങ്ങൾ നട്ടുവളർത്തും. ഒക്ടോബർ – നവംബർ മാസങ്ങളിലായ് പൂവിട്ട പ്ലാവുകളുടെ വിവരങ്ങൾ കർഷകക്ക് ഇനി ചേർത്ത വാട്ട്സ്അപ് നമ്പരുകളിൽ നല്കാവുന്നതാണ്. ▪️8129218246   ▪️9747245615


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

Published

on

Share our post

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

Published

on

Share our post

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.


Share our post
Continue Reading

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!