Breaking News
കരട് സംക്ഷിപ്ത വോട്ടർപട്ടികയിലെ അപാകതകൾ പരിഹരിക്കണം: രാഷ്ട്രീയ പാർട്ടികൾ
കണ്ണൂര്‍ : കരട് സംക്ഷിപ്ത വോട്ടർപട്ടികയിലെ അപാകതകൾ പരിഹരിക്കണമെന്ന് വിവിധ രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടു. സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ വ്യാപകമായ അപാകതകൾ കടന്നുകൂടിയിട്ടുണ്ടെന്നും ഇത് പരിഹരിക്കാൻ നടപടി വേണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക നിരീക്ഷകൻ ബിജു പ്രഭാകർ മുമ്പാകെ ഇവർ ആവശ്യപ്പെട്ടു. നിലവിലെ പട്ടിക റദ്ദാക്കി പുതിയ പട്ടിക പ്രസിദ്ധീകരിക്കുന്നത് പരിഗണിക്കണമെന്നും പേര് ചേർക്കാനുള്ള സമയം നവംബർ 30ൽനിന്ന് നീട്ടിനൽകണമെന്നും ആവശ്യമുയർന്നു. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ അഭിപ്രായം കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് നിരീക്ഷകൻ അറിയിച്ചു. നവംബർ എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക സംബന്ധിച്ചാണ് ആക്ഷേപമുയർന്നത്.
പട്ടികവർഗ മേഖലകളിൽ വോട്ടർമാരെ ചേർക്കാനുള്ള പ്രത്യേക യജ്ഞം നടത്തണം, ആക്ഷേപമുള്ള ബൂത്ത് ലെവൽ ഓഫീസർമാരുടെ കാര്യത്തിൽ പുനരാലോചന വേണം, ബൂത്ത് ലെവൽ ഏജൻറുമാരെ മാറ്റി നിശ്ചയിക്കാൻ ആലോചന വേണം എന്നീ ആവശ്യങ്ങളുമുയർന്നു. കളകട്റേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജി. ശ്രീകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. പ്രകാശൻ (സി.പി.എം), കെ.സി. മുഹമ്മദ് ഫൈസൽ (കോൺഗ്രസ്.ഐ ), എം. ഗംഗാധരൻ (സി.പി.ഐ), അഡ്വ. എസ്. മുഹമ്മദ് (മുസ്ലിം ലീഗ്), പി.ആർ. രാജൻ (ബി.ജെ.പി ), യു.പി. മുഹമ്മദ് കുഞ്ഞി (കോൺഗ്രസ്.എസ് ), ജി. രാജേന്ദ്രൻ (എൽ.ജെ.ഡി ), പി.പി. ദിവാകരൻ (ജനതാദൾ.എസ് ), ഡോ. കെ. ജോസഫ് തോമസ് (കേരള കോൺഗ്രസ്.എം ), പി.കെ. രവീന്ദ്രൻ (എൻ.സി.പി), ജോൺസൺ.പി.തോമസ് (ആർ.എസ്.പി ), മുഹമ്മദ് ഇംതിയാസ് (വെൽഫയർ പാർട്ടി), തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login