Breaking News
പുരുഷന്മാരേ, ആഘോഷിക്കാൻ നിങ്ങൾക്കുമുണ്ട് ഒരു ദിനം

എല്ലാവർക്കും ഒരു ദിവസമുണ്ട്. വനിതകൾക്ക്, അമ്മമാർക്ക്, കുട്ടികൾക്ക് തുടങ്ങി എലികൾക്ക് വരെയുണ്ട് അവരവരുടേതായ പ്രത്യേക ദിനം. വനിതാദിനത്തിലും മാതൃദിനത്തിലുമൊക്കെ നിങ്ങൾ വാട്സാപ്പ് വഴിയും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം വഴിയുമൊക്കെ നിരവധി ആശംസ സന്ദേശങ്ങളും അയച്ചിട്ടുണ്ടാകും. പക്ഷേ, നിങ്ങളിൽ എത്രപേർ ഇന്ന് പുരുഷന്മാർക്ക് ആശംസ അറിയിച്ചിട്ടുണ്ട്? ഇന്ന് പുരുഷദിനമാണെന്ന് എത്രപേർക്ക് അറിയാം?
മറ്റുള്ളവർക്കുള്ള പ്രത്യേക ദിനങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ആശംസകളുടെ പൊടിപൂരം കാണുന്ന ആണുങ്ങൾ ഒരുതവണയെങ്കിലും ആലോചിച്ചിട്ടില്ലേ ഞങ്ങൾക്കും ഒരു ദിവസം ഉണ്ടായിരുന്നെങ്കിൽ എന്ന്! പുരുഷന്മാരേ…, ആഘോഷിക്കാൻ നിങ്ങൾക്കുമുണ്ട് ഒരു ദിനം. അത് ഇന്നാണ്. നവംബർ 19. ലോകത്തിലെ എല്ലാ പുരുഷന്മാർക്കും വേണ്ടിയുള്ള അന്താരാഷ്ട്ര പുരുഷദിനം. ഇന്ത്യയിലൊക്കെ അടുത്തിടയേ ശ്രദ്ധിക്കപ്പെട്ടുള്ളു എങ്കിലും 1999 മുതൽ കക്ഷി കലണ്ടറിലുണ്ട്.
എല്ലാവർക്കുമുള്ള പോലെ പുരുഷന്മാർക്കായി ഒരു ദിനത്തിനുള്ള ശ്രമം 1992ൽ നടന്നിരുന്നു. ജീവിതത്തിന്‍റെ വിവിധ തലങ്ങളിൽ പുരുഷന്മാർ നൽകിയ സംഭാവനകളെ തുറന്നുകാട്ടുന്നതിനും അത് ഓർമ്മിക്കപ്പെടുന്നതിനുമായി 1992ൽ ഫെബ്രുവരി 7ന് തോമസ് ഓസ്റ്റർ അന്താരാഷ്ട്ര പുരുഷദിനം ആദ്യമായി ആചരിച്ചു. പക്ഷേ, പുരുഷന്മാരിൽ നിന്നുപോലും അതിന് വലിയ പിന്തുണ കിട്ടിയില്ലെന്നത് വേറെ കാര്യം.
1999 നവംബർ 19ന് വെസ്റ്റിൻഡീസ് യൂനിവേഴ്സിറ്റിയിലെ ഹിസ്റ്ററി പ്രഫസർ ഡോ. ജെറോം ടീലൂക്സിംഗ് ട്രിനിഡാഡിലും ടൊബാഗോയിലും ഈ ദിവസം വീണ്ടും ആഘോഷിക്കാൻ ആരംഭിച്ചു. അന്നതിന് വളരെ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ലോകമെമ്പാടുംനിന്ന് ഇതിന് പിന്തുണ ലഭിക്കുകയും ഇത് മുന്നോട്ടുവെക്കുന്ന ആശയം ലോകം ഏറ്റെടുക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയടക്കം അറുപതിൽപ്പരം രാജ്യങ്ങൾ അന്താരാഷ്ട്ര പുരുഷ ദിനം ആചരിക്കുന്നു. എല്ലാവർഷവും അന്താരാഷ്ട്ര പുരുഷദിനത്തിന് ഒരു വിഷയവുമുണ്ട്. ‘പുരുഷന്മാരും സ്ത്രീകളും തമ്മിൽ മികച്ച ബന്ധം’ എന്നതാണ് ഈ വർഷത്തെ വിഷയം.
പുരുഷാധിപത്യത്തിന്‍റെ പേരിൽ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്നവർക്ക് ആശ്വാസമേകാൻ ഒരു ദിവസമെങ്കിലും മാറ്റിവെക്കാമെന്നാണ് പുരുഷദിനം ആഘോഷമാക്കുന്നവർ പറയുന്നത്. സമൂഹത്തിനും കുടുംബത്തിനും കുട്ടികൾക്കും പരിസ്ഥിതിക്കുമൊക്കെ വേണ്ടി പുരുഷന്മാർ നൽകുന്ന സംഭാവനകൾ അംഗീകരിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമുണ്ടെന്നതാണ് പുരുഷദിനത്തിന്‍റെ അടിസ്ഥാന ശിലകളിലൊന്ന്.
പുരുഷന്മാരുടെ ആരോഗ്യക്ഷേമത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതും വ്യക്തിസമത്വം പ്രോത്സാഹിപ്പിക്കുന്നതുമെല്ലാം ഇതിന്‍റെ ലക്ഷ്യമാണ്. സമൂഹത്തിൽ പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കേണ്ടേതിന്റേയും സമൂഹത്തിൽ നല്ല മാറ്റങ്ങൾക്ക് കാരണമാകുന്ന പുരുഷന്മാരെ ബഹുമാനിക്കേണ്ടതിന്റേയും പ്രാധാന്യത്തെ തുറന്നുകാട്ടണമെന്നതാണ് ഈ ദിനത്തിന്‍റെ സന്ദേശം.
സമൂഹത്തിൽ നല്ല മാറ്റങ്ങൾക്ക് കാരണമാകുന്ന പുരുഷന്മാരെ ആദരിക്കുക എന്നത് മാത്രമല്ല പുരുഷന്മാരുടെയും ആൺകുട്ടികളുടെയും മാനസികാരോഗ്യത്തിൽ അവബോധം സൃഷ്ടിക്കുക, പുരുഷന്മാരുടെ നേട്ടങ്ങളും വിജയങ്ങളും ആഘോഷിക്കുക, എല്ലാ മേഖലകളിലുമുള്ള ലിംഗസമത്വം ഉറപ്പാക്കുക, പുരുഷന്മാർക്കെതിരായ വിവേചനത്തെ ഒഴിവാക്കുക എന്നിവയെല്ലാം ഇതിന്‍റെ ലക്ഷ്യങ്ങളിൽപ്പെടുന്നു. മിക്ക രാജ്യങ്ങളിലും പുരുഷദിനത്തിൽ പ്രമുഖ നേതാക്കന്മാരും സെലിബ്രിറ്റികളും അടക്കം ധാരാളം ആളുകൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഒത്തുചേരുകയും പുരുഷ ക്ഷേമത്തെക്കുറിച്ചും അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുകയും ചെയ്യാറുണ്ട്.
വനിതാദിനത്തിലൊക്കെ ആശംസകൾ പങ്കുവെക്കലും സമ്മാനങ്ങൾ കൈമാറലുമൊക്കെ സർവസാധാരണമാണല്ലോ. നമ്മുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന എത്ര പുരുഷന്മാരുണ്ട്. അത് അച്ഛനാകാം, ഭർത്താവാകാം, സഹോദരനാകാം, മകനാകാം, സുഹൃത്താകാം. അവർക്ക് ഇന്നെങ്കിലും ഒരാശംസ കൊടുക്കേണ്ടതല്ലേ?
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login