Breaking News
‘ബ്ലു വെയിൽ’ ഗെയിം ഡിലീറ്റ് ചെയ്തു; ശരീരത്തിൽ മുറിവേൽപിച്ച വിദ്യാർഥി ആശുപത്രിയിൽ

ഫറോക്ക്: ഫോണിൽ നിന്ന് നിരോധിത ഗെയിം ഡിലീറ്റാക്കിയതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥി ശരീരത്തിലാകമാനം ആയുധം ഉപയോഗിച്ച് മുറിവേൽപിച്ചു.ഫറോക്കിനടുത്ത് വിദ്യാർഥിയുടെ വീട്ടിൽ വെച്ചാണ് സംഭവം.സഹോദരി കഴിഞ്ഞ ഞായറാഴ്ച വീട്ടിലെ ഫോണിൽ നിന്നും ബ്ലു വെയിൽ എന്ന നിരോധിത ഗെയിം ഡിലീറ്റാക്കിയിരുന്നു. ഇതേത്തുടർന്നാണ് വിദ്യാർഥി സ്വന്തം ശരീരത്തിൽ മുറിവുകളേൽപിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള വിദ്യാർഥി അപകടനില തരണം ചെയ്തു. മുറിവുകൾ ആഴത്തിലുള്ളവയാണ്.
Breaking News
പടിയൂർ ഊരത്തൂരിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


ഇരിട്ടി : യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് പേരിയ സ്വദേശിനി രജനി ആണ് മരിച്ചത്. ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. ഇവരാണ് യുവതിയുടെ മരണം വിവരം മറ്റുള്ളവരെ അറിയിച്ചത്. ഇരിക്കൂര്‍ പൊലീസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമായിട്ടില്ല. പടിയൂർ ഊരത്തൂരിലാണ് സംഭവം. ആദിവാസി വിഭാഗത്തിലുള്ള കുടുംബമാണ് ഇവിടെ താമസിക്കുന്നത്.
Breaking News
പോലീസിനെ കണ്ട് എം.ഡി.എം.എ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു


കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എ പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന രണ്ട് എം.ഡി.എം.എ പാക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നു. ഉടൻ താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. 130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം.പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ വയറില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. അപ്പോഴാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് വ്യക്തമായത്. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം.
Breaking News
കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം


കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login