Breaking News
മദ്യപിച്ച് തര്‍ക്കം; മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവ് റിമാന്‍ഡില്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവ് റിമാന്‍ഡില്‍. ഓലത്താനി പാതിരിശേരി എസ്.എസ്. ഭവനില്‍ ശശിധരന്‍ നായരെ(62)യാണ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ശശിധരന്‍ നായര്‍ മകന്‍ എസ്എസ് അരുണിനെ(32) കുത്തിക്കൊലപ്പെടുത്തിയത്.
മദ്യപിച്ചെത്തിയ ഇരുവരും വീട്ടില്‍വച്ച് വാക്കുതര്‍ക്കമുണ്ടായി. മദ്യലഹരിയില്‍ ശശിധരന്‍ നായര്‍ ഭാര്യയെ കയ്യേറ്റം ചെയ്തത് അരുണ്‍ ചോദ്യം ചെയ്തതോടാണ് സംഭവങ്ങളുടെ തുടക്കം. അമ്മയെ മര്‍ദ്ദിച്ചത് അരുണ്‍ തടയുകയും അച്ഛനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. പ്രകോപിതനായ ശശിധരന്‍ നായര്‍ കത്തികൊണ്ട് അരുണിനെ കുത്തുകയായിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് അരുണ്‍ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും മദ്യപിച്ചുള്ള വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അവിവാഹിതനായ അരുണ്‍ നിര്‍മ്മാണത്തൊഴിലാളിയാണ്. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തു നിന്നും മുങ്ങിയ പ്രതിയെ നെയ്യാറ്റിന്‍കര സി.ഐ. സാഗര്‍, എസ്.ഐ.മാരായ സ്റ്റീഫന്‍, ജയരാജ്, എ.എസ്.ഐ. ബിജു തുടങ്ങിയവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
Breaking News
എം.ഡി.എം.എയുമായി കണ്ണൂരിൽ രണ്ടു പേർ പിടിയിൽ

കണ്ണൂർ : എസ്എൻ പാർക്കിനടുത്തായി പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നും നിരോധിത ലഹരി മരുന്ന് പിടികൂടി. കണ്ണപുരത്തെ അൻഷാദ്(37), കോഴിക്കോട് എരവട്ടൂരിലെ മുഹമ്മദ് ജിഷാദ്(26) എന്നവരിൽ നിന്നും 670 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതിയുടെ അരക്കെട്ടിൽ ഉണ്ടായിരുന്ന ബാഗിലായിരുന്നു നിരോധിത മയക്ക്മരുന്ന് സൂക്ഷിച്ചത്. ടൗൺ എസ്ഐ കെ.അനുരൂപ് , പ്രൊബേഷൻ എസ്ഐ വിനീത്, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്,സമീർ എന്നിവരുൾപ്പെട്ട സംഘമാണ് സംഘത്തെ പിടികൂടിയത്.
Breaking News
പതിനാറുകാരിയെ വശീകരിച്ച് പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവ് ശിക്ഷ

കണ്ണൂർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 187 വർഷം തടവ്. കണ്ണൂർ ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയെയാണ് കോടതി ശിക്ഷിച്ചത്. ഒമ്പത് ലക്ഷം രൂപ പിഴയും ചുമത്തി. തളിപ്പറമ്പ് പോക്സോ കോടതിയുടേതാണ് വിധി.2020 മുതൽ 2021 വരേയുള്ള കോവിഡ് കാലത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. മോതിരം കാണിച്ചു് വശീകരിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് പോലീസ് വ്യക്തമാക്കുന്നത്. ആലക്കോട് ഉദയഗിരി സ്വദേശിയായ പ്രതി പാപ്പിനിശ്ശേരിക്കടുത്താണ് താമസിച്ചിരുന്നത്. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സമാന കേസിൽ പ്രതി നേരത്തേയും ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നതുകൂടി കണക്കിലെടുത്താണ് 187 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ ഇയാൾ പ്രതിയായിരുന്നു. ജാമ്യത്തിലറങ്ങിയ ശേഷം വീണ്ടും ഇയാൾ കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു.
Breaking News
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 13 ലക്ഷത്തിൻ്റെ ബ്രൗൺ ഷുഗറുമായി മൂന്ന് പേർ പിടിയിൽ

തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ 258 ഗ്രാം ബ്രൗൺ ഷുഗറുമായി 3 പേർ പിടിയിൽ. തലശ്ശേരി സ്വദേശികളായ ഇ എ ഷുഹൈബ്, എ നാസർ, മുഹമ്മദ് അക്രം എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്‌റ്റു ചെയ്‌തത്. വിപണിയിൽ 13 ലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗൺ ഷുഗറാണ് പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login