Breaking News
ഒരുകിലോമീറ്റർ ദൂരെ നിന്ന് വൈഫൈ കണക്ഷൻ ലഭിക്കുന്ന സാങ്കേതിക വിദ്യ ഉടനെത്തും
സ്‌മാർട്ട് ഫോണുകളുടെയും സ്‌മാർട്ട് ഡിവൈസുകളുടെയും കാലമാണിപ്പോൾ. സ്‌മാർട്ട് വാച്ച്, സ്‌പീക്കർ അങ്ങനെ ഇന്റർനെറ്റുമായി അതിവേഗം കണക്‌ട് ചെയ്യാൻ സഹായിക്കുന്ന പല ഡിവൈസുകളും ഇന്നുണ്ട്. ഇവയ്‌ക്കെല്ലാം വേണ്ട ഇന്റർനെറ്റ് കണക്‌ടിവിറ്റിയിൽ എന്നാൽ ഇപ്പോഴും വേണ്ടത്ര വേഗമുണ്ടായിട്ടില്ല. ഈ പ്രശ്‌നം പരിഹരിക്കാൻ പുതിയൊരു സാങ്കേതിക വിദ്യ രംഗപ്രവേശം ചെയ്‌തിട്ടുണ്ട്. ‘വൈഫൈ ഹാലോ’ എന്നാണ് ഇതിന്റെ പേര്. ഒരുകിലോമീറ്റർ പരിധിയിൽ വരെ വൈഫൈ കണക്ഷൻ ലഭിക്കുന്ന സാങ്കേതിക വിദ്യയാണിത്.
ഒരു കിലോമീറ്റർ പരിധിയിൽ സ്‌മാർട്ട് സ്‌പീക്കർ, സ്‌മാർട്ട് എയർ കണ്ടീഷണറുകൾ മറ്റ് വ്യാവസായികമായി ഉപയോഗിക്കുന്ന ഇന്റർനെറ്റ് ആവശ്യമായ ഉപകരണങ്ങൾ എന്നിവയെ ബന്ധിപ്പിക്കാനാണ് വൈഫൈ ഹാലൊ വികസിപ്പിച്ചെടുത്തത്. വൈഫൈ കേന്ദ്രീകൃത കമ്പനികളുടെ അംഗീകൃത സംഘടനയായ വൈഫൈ അലയൻസ് അംഗീകരിച്ചതാണ് വൈഫൈ ഹാലോ. നിലവിൽ വൈഫൈ വഴി ബന്ധിപ്പിക്കാവുന്ന ഉപകരണങ്ങളെയെല്ലാം വൈഫൈ ഹാലോ വഴിയും ബന്ധിപ്പിക്കാം.
ഇപ്പോഴുളള വൈഫൈ നെറ്റ്‌വർക്കുകളെക്കാൾ കുറഞ്ഞ വൈദ്യുതിയേ വൈഫൈ ഹാലോ എടുക്കുന്നുളളു. നിലവിൽ 2.4 ജിഗാഹെട്‌സ് മുതൽ 5 ജിഗാഹെട്‌സ് വരെയെടുത്താണ് ഇപ്പോൾ വൈഫൈ പ്രവർത്തിക്കുന്നത്. എന്നാൽ വൈഫൈ ഹാലോ ഒരു ജിഗാഹെട്‌സ് സ്‌പെക്‌ട്രത്തിലാണ് മികച്ച പ്രവർത്തനം കാഴ്‌ചവയ്‌ക്കുന്നത്. ചെറിയ ഫ്രീക്വൻസിയുളള വൈഫൈ ഹാലോ വളരെ ദൂരെ വരെ വിവരകൈമാറ്റത്തിന് സഹായിക്കും.
വീടുകളിലും വ്യവസായ ശാലകളിലുമുളള സ്‌മാർട്ട് ഉപകരണങ്ങളെ ബന്ധിപ്പിക്കാനും നഗരങ്ങളിൽ ട്രാഫിക് സിഗ്‌നലുകൾ, ട്രാഫിക് മോണിറ്ററുകൾ എന്നിവയുമായി ബന്ധപ്പെടുത്തി നഗരത്തിൽ ഉപയോഗിക്കാം. എന്നാൽ ലോകമാകെ ഈ സാങ്കേതികവിദ്യ എന്നുമുതൽ പ്രായോഗത്തിൽവരും എന്ന കാര്യത്തിൽ ഇനിയും തീരുമാനം വരേണ്ടതുണ്ട്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login