Connect with us

Breaking News

സ്‌കൂൾ ഹോസ്‌റ്റലുകൾക്ക്‌ മാർഗരേഖ; പ്രവേശനത്തിന്‌ മുമ്പ്‌ ആർ.ടി.പി.സി.ആർ. പരിശോധന

Published

on


തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള പ്രീമെട്രിക്‌ ഹോസ്‌റ്റലുകൾ, മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ എന്നിവയടക്കമുള്ള ഹോസ്‌റ്റലുകളുടെ പ്രവർത്തനത്തിന്‌ മാർഗരേഖ അംഗീകരിച്ച്‌ ഉത്തരവായി. രക്ഷിതാക്കളുടെ പൂർണ സമ്മതത്തോടെയേ വിദ്യാർഥികളെ ഹോസ്‌റ്റലുകളിൽ പ്രവേശിപ്പിക്കാവൂ.  ആർ.ടി.പി.സി.ആർ. പരിശോധനാ നെഗറ്റീവ്‌ ഫല സർട്ടിഫിക്കറ്റ്‌ ഹാജരാക്കണം. നിലവിൽ സർക്കാരിന്റേതായ മുഴുവൻ കോവിഡ്‌ പ്രതിരോധ മാനദണ്ഡങ്ങളും ഹോസ്‌റ്റലുകൾക്കും ബാധകമാണ്‌.  

കുട്ടികളുടെ എണ്ണം ക്രമീകരിച്ച്‌ ഭക്ഷണം ഉൾപ്പെടെ നൽകാൻ ബാച്ചുകളാക്കണം. ആഹാരം പാഴ്‌സലായി റൂമുകളിലെത്തിക്കുന്നത്‌ പ്രോത്സാഹിപ്പിക്കണം.  രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുതകുന്ന ഭക്ഷണം മെനുവിൽ ഉൾപ്പെടുത്തണം. കണ്ടെയ്‌ൻമെന്റ്‌ സോണിലുള്ള ഹോസ്‌റ്റലുകൾക്ക്‌ പ്രാദേശികമായി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും ബാധകമായിരിക്കും. ആഴ്‌ചയിലൊരിക്കെങ്കിലും കുട്ടികൾക്ക്‌ മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കണം. എല്ലാ ജീവനക്കാരും രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്തിട്ടുണ്ടെന്ന്‌ ഉറപ്പാക്കണം. ഹോസ്‌റ്റലുകളിൽ സന്ദർശനാനുമതി ഇല്ല. 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!