Connect with us

Breaking News

കെ.എസ്.ആർ.ടി.സി. സർവീസ് ഇനി കടലിലേക്ക്; 650 രൂപക്ക് അടിപൊളി യാത്ര

Published

on

Share our post

കേരളത്തിലും പുറത്തും റോഡുകളിലൂടെ ചീറിപ്പായുന്ന ആനവണ്ടി കടൽ യാത്രയ്ക്ക് ഒരുങ്ങുന്നു. ചാലക്കുടിയിൽ നിന്ന് നവംബർ 21 മുതലാണ് കടൽ യാത്രയ്ക്ക് കെ.എസ്.ആർ.ടി.സി. തുടക്കം കുറിക്കുന്നത്. മൂന്നാർ, മലക്കപ്പാറ തുടങ്ങിയ ഉല്ലായ യാത്രകൾ വിജയിച്ചതിന് പിന്നാലെയാണ് കടൽ യാത്ര ഉൾപ്പെടുന്ന പുതിയ ഉല്ലാസ യാത്രാ പാക്കേജിന് കെ.എസ്.ആർ.ടി.സി. തുടക്കം കുറിക്കുന്നത്. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സാഗരറാണി ബോട്ടിൽ ആരംഭിക്കുന്ന ഉല്ലാസയാത്രയിൽ ഒരാൾക്ക് 650 രൂപയാണ് ടിക്കറ്റ് നിരക്കായി തീരുമാനിച്ചിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

” ഇനി യാത്ര കടലിലേക്ക്…..”

കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസ യാത്രാ പാക്കേജിലെ അടുത്ത സംരംഭം….

കെ.എസ്.ആർ.ടി.സി.യുടെ ഒരുക്കിയ ചാലക്കുടി – ആതിരപ്പള്ളി – മലക്കപ്പാറ ഉല്ലാസയാത്ര ഹിറ്റ് ആയതിന് പിന്നാലെ ചാലക്കുടിയിൽ നിന്ന് നവംബർ 21 മുതൽ കടൽ യാത്ര ഉൾപ്പെടുന്ന പുതിയ ഉല്ലാസ യാത്രാ പാക്കേജ് ആരംഭിക്കുന്നു.

കേരളത്തിലെ സുന്ദരമായ ബീച്ചുകളിൽ ഒന്നായ കുഴുപ്പിള്ളി ബീച്ചിലേക്കും ചെറായി ബീച്ചിലേക്കും തുടർന്നു മറൈൻ ഡ്രൈവിൽ നിന്ന് കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സാഗരറാണി ബോട്ടിൽ
ഉൾക്കടലിലേയ്ക്കുള്ള യാത്രയുമാണ് ഈ ഉല്ലാസ യാത്രാ പാക്കേജിൽ ഉൾപ്പെടുന്നത് .

ഒരാൾക്ക് ബോട്ട് യാത്രാക്കൂലി ഉൾപ്പെടെ 650 രൂപ (ഭക്ഷണം ഒഴികെ) യാണ് പ്രാരംഭ ഓഫർ. ഈ യാത്രയും ഒരു മികച്ച അനുഭവമായിരിക്കും.

ഈ ഉല്ലാസ യാത്രയിൽ പ്രധാനമായും കാണാനാവുന്ന സ്ഥലങ്ങൾ

ചെറായി ബീച്ച്
കുഴുപ്പിള്ളി ബീച്ച്
വല്ലാർപ്പാടംപള്ളി
ഹൈക്കോർട്ട് പാർക്ക്
മറൈൻഡ്രൈവ്
കേരള സർക്കാരിൻ്റെ സാഗരറാണി ബോട്ടു യാത്ര .

ഭക്ഷണമൊഴികെയുള്ള മറ്റെല്ലാ ചിലവു കളും 650 രൂപയുടെ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

** കാലാവസ്ഥ അനുയോജ്യമല്ലാത്ത സ്ഥിതി വരുന്ന പക്ഷം യാത്ര യുക്തമായ മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്1f447

കെഎസ്ആർടിസി ചാലക്കുടി – 0480 2701638
email – cld@kerala.gov.in
മൊബൈൽ: 9747557737 (9 am – 6pm)

എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972

ബഡ്ജ്ജറ്റ് ടൂറിസം സെൽ
ഈ മെയിൽ : btc.ksrtc@kerala.gov.in


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!