Breaking News
സെെക്കിളിൽ ഇന്ത്യ ചുറ്റാൻ ഇരു കെെകളുമില്ലാത്ത പ്രണവ്
തൃശൂർ: ജന്മനാ ഇരു കെെകളുമില്ലാത്ത പ്രണവ് സൈക്കിളിൽ ഇന്ത്യ ചുറ്റാനൊരുങ്ങുകയാണ്. ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായാണ് യാത്ര. അതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണം. കാൽകൊണ്ട് വരച്ച ചിത്രം സമ്മാനിക്കണം. അതിനു സഹായം തേടി നടനും എം.പി.യുമായ സുരേഷ് ഗോപിയെ കാണാനുള്ള ശ്രമത്തിലാണ് 23 കാരനായ പാലക്കാട് ആലത്തൂർ അരങ്ങാട്ടുപറമ്പിൽ പ്രണവ്.
അഭ്യാസിയെപ്പോലെ കാലുയർത്തി സ്വിച്ചിടും. വലത് കാൽവിരലുകളിൽ പേന വച്ചെഴുതും. ചിത്രം വരയ്ക്കും. തൂത്തുവാരും. ഗ്ളാസ് പിടിച്ച് പാനീയങ്ങൾ കുടിക്കും. ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കും. സോഷ്യൽ മീഡിയയിലും സജീവം. കുളി, വസ്ത്രധാരണം തുടങ്ങി ചില്ലറ ആവശ്യങ്ങൾക്കേ പരസഹായം വേണ്ടൂ. 2019ലെ നാഷണൽ പാരലിപിംക്സിൽ 400,800 മീറ്റർ ഓട്ടത്തിലും മികവ് തെളിയിച്ചു.
ജ്യേഷ്ഠൻ പ്രവീണിന്റെ സഹായത്തോടെ ഏഴാം ക്ളാസ് മുതലാണ് സെെക്കിൾ സവാരി തുടങ്ങിയത്. വീണിട്ടും തളരാതെ ഹാൻഡിലിൽ തോളമർത്തി ചവിട്ടിപ്പഠിച്ചു. താടി കൊണ്ട് ബ്രേക്ക് അമർത്തും. പ്ളാസ്റ്റിക് വിരുദ്ധ പ്രചാരണത്തിനായി 50 കിലോമീറ്റർ സെെക്കിളോടിച്ചിരുന്നു. സഹോദരനെ അനുകരിച്ചാണ് വര തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി. രാജേഷ്, വെള്ളാപ്പള്ളി നടേശൻ, മോഹൻലാൽ, രജനികാന്ത്, സച്ചിൻ തുടങ്ങിയവരുടെ ചിത്രം വരച്ച് അവർക്ക് സമ്മാനിച്ചിട്ടുണ്ട്.
അമ്മയുടെ കരുതലിൽ ഓരോ ചുവടും
നിയന്ത്രണം കിട്ടാതെ വീഴുമായിരുന്ന കുഞ്ഞു പ്രണവിനെ, സ്വന്തം കാൽപ്പാദങ്ങളിൽ നിറുത്തി നടത്തിച്ചത് അമ്മയാണ്. ചുമർചാരി ഇരുത്തുകയും നിറുത്തുകയും ചെയ്തു. രണ്ടാം ക്ളാസ് വരെ കുഞ്ഞിനൊപ്പം സ്കൂളിൽ ചെന്നിരുന്നു. കാൽവിരലുകൾ കൊണ്ട് എഴുതാൻ പരിശീലിപ്പിച്ചു. അതിന് പാകത്തിലുള്ള കുഞ്ഞുമേശയും നെഞ്ചമർത്തിയും ഇടുപ്പിൽ ഘടിപ്പിച്ചും ഉരുട്ടുന്ന കളിവണ്ടിയും മരപ്പണിക്കാരനായ അച്ഛൻ ഉണ്ടാക്കിക്കൊടുത്തു. കാൽവിരലുകളിൽ സ്പൂൺ തിരുകി ഭക്ഷണം കഴിപ്പിച്ചു. ക്രമേണ കാലുകൾ കെെകൾ പോലെ വഴങ്ങി.
‘മാതാപിതാക്കളും അദ്ധ്യാപകരും സഹപാഠികളും നാട്ടുകാരും പിന്തുണച്ചില്ലെങ്കിൽ ഞാനിവിടെ എത്തില്ല. പുതിയ വീട് നിർമ്മിക്കാനും സന്മനസുള്ളവർ സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ട്”. – പ്രണവ്
‘എന്തെങ്കിലും കുറവുള്ള കുട്ടിയായി ഞങ്ങൾ പ്രണവിനെ കണ്ടിട്ടില്ല. അവന് ആ തോന്നലുമില്ല”. – ബാലസുബ്രഹ്മണ്യൻ, സ്വർണകുമാരി (മാതാപിതാക്കൾ).
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login