Connect with us

Breaking News

വിനോദ സഞ്ചാരികളുടെ ഇടത്താവളമായി കണ്ണൂർ ജില്ലയിലെ പറപ്പാറ വെള്ളച്ചാട്ടം

Published

on

Share our post

പാനൂർ: പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച നരിക്കോട്ടുമല വാഴമലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മാറുകയാണ് പറപ്പാറ വെള്ളച്ചാട്ടം. ചെറുപ്പറമ്പിൽ നിന്നും വിനോദ സഞ്ചാര കേന്ദ്രമായ വാഴമലയിലേക്ക് പോകുന്ന വഴി എലിക്കുന്ന് പ്രദേശത്താണ് പാറക്കൂട്ടങ്ങൾ ഉൾക്കൊള്ളുന്ന പറപ്പാറ വെള്ളച്ചാട്ടം. ചെറുപ്പറമ്പിൽ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള വെള്ളച്ചാട്ടം കാണാൻ നിരവധി ആളുകളാണെത്തുന്നത്. അവധി ദിനങ്ങളിൽ ആളുകൾ കൂടും. വെള്ളച്ചാട്ടത്തിനടുത്തായി ഏറുമാടങ്ങളും പ്രദേശവാസികൾ ഒരുക്കിയിട്ടുണ്ട്.

സേവനതല്പരനായ ഒരു യുവ വ്യവസായി സ്വന്തം ചെലവിൽ നാട്ടുകാരുടെ സഹകരണത്തോടെ വെള്ളച്ചാട്ടത്തിന് താഴെയായി തടയണയും സൗകര്യപ്രദമായ കുളിക്കടവും ഒരുക്കിയിട്ടുണ്ട്. പ്രദേശവാസികൾ കുളിക്കാനും നീന്തൽപഠിക്കാനും കാർഷികാവശ്യത്തിനുള്ള ജലസേചനത്തിനും അലക്കാനും മറ്റും ഈ തടയണയെ ആശ്രയിച്ചു വരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും കുളിക്കടവിൽ പ്രത്യേകം സമയം ക്രമീകരിച്ചിട്ടുണ്ട്. പാത്തിക്കൽ മലമുകളിൽ നിന്നും ഉത്ഭവിച്ച് കൊളവല്ലൂർ പുഴ വഴി പെരിങ്ങത്തൂർ പുഴയിലാണ് ഈ നീരൊഴുക്ക് എത്തുന്നത്.  


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!