Connect with us

Breaking News

കോവിഡാനന്തരം പ്രമേഹം പിടിമുറുക്കുന്നു

Published

on

Share our post

തിരുവനന്തപുരം: കോവിഡാനന്തരമുള്ള ജീവിതക്രമങ്ങളിലെ മാറ്റങ്ങളിലൂടെ ചെറുപ്പക്കാരിലും പ്രമേഹം പിടിമുറുക്കുന്നതായി വിദഗ്‌ദ്ധരുടെ കണ്ടെത്തൽ. പ്രതിരോധത്തിന്റെ ഭാഗമായി 25 വയസുമുതൽ എല്ലാവരും പ്രമേഹത്തെ കരുതണം. ആവശ്യമായ പരിശോധനയും നടത്തണം.

അനൂപ് മിശ്ര (ഡൽഹി), ഡോ. ആർ. രാമചന്ദ്രൻ (ചെന്നൈ), ഡോ. ജ്യോതിദേവ് കേശവദേവ് (തിരുവനന്തപുരം), ഡോ. എ.കെ. ദാസ് (പുതുച്ചേരി), ഡോ. ബൻഷി സാബു (അഹമ്മദാബാദ്), ഡോ. ശശാങ്ക് ജോഷി (മുംബയ്), ഡോ. അരവിന്ദ് സോസാലെ (ബംഗളൂരു) എന്നിവരടങ്ങുന്ന ‘ഡയബറ്റിസ് ഇന്ത്യ” വിദഗ്ദ്ധസംഘമാണ് പഠനം നടത്തിയത്.

രാജ്യത്ത് 30 വയസുമുതൽ പ്രമേഹ പരിശോധന നടത്തണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡം. എന്നാൽ ഇതിൽ മാറ്റം വേണമെന്ന് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. പുതുതായി പ്രമേഹം കണ്ടെത്തിയ 30 വയസിനു താഴെയുള്ളവരിൽ 77.6ശതമാനം പേരും അമിതവണ്ണമുള്ളവരാണ്.

പ്രമേഹ രോഗികൾ കൂടാൻ കാരണം

 ലോക്ക് ഡൗണിൽ വീട്ടിലിരുന്നുള്ള ജോലി, നിയന്ത്രണമില്ലാത്ത ഭക്ഷണ ക്രമം, വ്യായാമമില്ലായ്‌മ

 കോവിഡ് ചികിത്സയ്‌ക്കുപയോഗിച്ച സ്റ്റിറോയിഡുകൾ

 ലോക്ക് ഡൗൺ കഴിഞ്ഞതോടെ ഓഫീസിലെത്തിയപ്പോഴുണ്ടായ ജോലിഭാരവും മാനസികസമ്മർദവും

ശ്രദ്ധിക്കേണ്ടവർ

 മെലിഞ്ഞിരിന്നാലും കുടവയറുള്ളവർ

 അമിതവണ്ണമുള്ളവർ

 അടുത്ത ബന്ധുക്കൾക്ക് പ്രമേഹമുള്ളവർ

 അമിത ദാഹവും വിശപ്പുമുള്ളവർ

‘മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രമേഹരോഗികൾ രണ്ടു മടങ്ങ് കൂടുതലാതിനാൽ കൊവിഡാനന്തരം ചെറുപ്പക്കാർ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം അനിയന്ത്രിതമായി എട്ടു വർഷത്തിലധികം നിലനിന്നാൽ വൃക്ക, ഹൃദയം, നാഡീവ്യൂഹം തുടങ്ങി അവയവങ്ങളിൽ ഗുരുതര രോഗങ്ങൾക്ക് കാരണമാകും”.


Share our post
9 Comments

You must be logged in to post a comment Login

Leave a Reply

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Breaking News

കലോത്സവത്തിനിടെ ദ്വയാര്‍ഥ പ്രയോഗം; റിപ്പോര്‍ട്ടർ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോക്സോ കേസ്

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ നടത്തിയ ദ്വയാര്‍ഥ പ്രയോഗത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോക്‌സോ കേസ്. റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ കെ. അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ്, കണ്ടാല്‍ അറിയുന്ന മറ്റൊരു റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ഇതില്‍ അരുണ്‍കുമാറാണ് ഒന്നാംപ്രതി.വനിതാ-ശിശുവികസന ഡയറക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ്‌ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്‌. പോക്‌സോ വകുപ്പിലെ 11, 12 വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.കലോത്സവത്തില്‍ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതില്‍ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ നടത്തുന്ന സംഭാഷണത്തിന്മേലായിരുന്നു ദ്വയാര്‍ഥ പ്രയോഗം. തുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസ് എടുക്കുകയും ചാനല്‍ മേധാവിയില്‍നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയില്‍നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!