Kannur
കണ്ണൂർ ജില്ലയിലെ ചെങ്കൽ വിലവർധന മരവിപ്പിച്ചു

കണ്ണൂർ: ചെങ്കല്ലിന്റെ വിലയിൽ മൂന്നുരൂപ വർധിപ്പിച്ചത് മരവിപ്പിക്കാൻ എ.ഡി.എമ്മിന്റെ സാന്നിധ്യത്തിൽ നടന്ന ചെങ്കൽപ്പണ ഉടമകളുടെയും വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെയും ജിയോളജി, നിയമവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ചെങ്കൽവില വർധിപ്പിക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡെപ്യൂട്ടി കളക്ടർ കൺവീനറായി 15 അംഗ കമ്മിറ്റിയേയും നിയോഗിച്ചു. കമ്മിറ്റി ഒരു മാസത്തിനുള്ളിൽ എ.ഡി.എമ്മിന് റിപ്പോർട്ട് നൽകണം.
Kannur
കണ്ണൂരിൽ സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ

കണ്ണൂർ: പുതിയ ബസ് സ്റ്റാൻ്റിൽ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ. പിണറായി നെട്ടൂർ വടക്കുമ്പാട് സ്വദേശി ആലിൻ്റവിട ഹൗസിൽ പി. ഷംസീറിനെ (34)യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നിർദ്ദേശത്തെ തുടർന്ന് എസ് ഐ അനുരൂപും സംഘവും അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രിയോടെ വടക്കുമ്പാട് വെച്ചാണ് പ്രതി പോലീസ് പിടിയിലായത്. കഴിഞ്ഞ 12 ന് അഴീക്കൽ ബോട്ടുപാലം സ്വദേശി ടി നിജിലിൻ്റെ സുഹൃത്തിൻ്റെ ഉടമസ്ഥതയിലുള്ള കെഎൽ എവി 9063 നമ്പർ ടി വി എസ് ടോർക്ക് സ്കൂട്ടർ ആണ് മോഷണം പോയത്. താവക്കര പുതിയ ബസ് സ്റ്റാൻ്റിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടതായിരുന്നു. നിജിലിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
Kannur
കയറിയ പോലെ തിരിച്ചിറങ്ങി സ്വർണ വില

കണ്ണൂർ: ഇന്നലെ പുത്തൻ ഉയരത്തിലേക്ക് കുതിച്ച് കയറിയ കേരളത്തിലെ സ്വർണ വില ഇന്ന് അതേപടി താഴേക്കിറങ്ങി. ഇന്നലെ ഗ്രാമിന് 275 രൂപ ഉയർന്ന് 9,290 രൂപയും പവന് 2,200 രൂപ ഉയർന്ന് 74,320 രൂപയുമായിരുന്നു വില. ഇന്ന് പക്ഷേ, ഇന്നലത്തെ വർധന അതേ പോലെ തുടച്ച് നീക്കി ഗ്രാമിന് വില 9,015 രൂപയും പവന് 72,120 രൂപയുമായി. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഒഗ്രാമിന് 7,465 രൂപയും വെള്ളി വില ഗ്രാമിന് 109 രൂപയുമാണ്.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ

കണ്ണൂർ: ഹാൾടിക്കറ്റ്
ഇന്റഗ്രേറ്റഡ് എം.എസ്.സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പ്രോഗ്രാമിൻറെ പത്താം സെമസ്റ്റർ ഏപ്രിൽ 2025 (റഗുലർ & ലാറ്ററൽ എൻട്രി ) പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ വെബ് സൈറ്റിൽ ലഭ്യമാണ് .ഹാൾടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടണം.
പ്രായോഗിക പരീക്ഷകൾ
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന്, രണ്ട് വർഷ ബി സി എ (സപ്ലിമെന്ററി-മേഴ്സി ചാൻസ് ) -ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ 2025 ഏപ്രിൽ 24, 25 തീയതികളിലായി കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസ്സിൽ വെച്ച് നടക്കും. ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഒന്നാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി (റെഗുലർ/സപ്പ്ളിമെന്ററി) നവംബർ 2024, പ്രായോഗിക പരീക്ഷകൾ തൃക്കരിപ്പൂർ, തങ്കയം ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്മെന്റിൽ വച്ച് 2025 ഏപ്രിൽ 29 ന് നടത്തുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടണം.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ പി ജി പ്രൈവറ്റ് രജിസ്ട്രേഷൻ ഇംഗ്ലീഷ് ലാങ്വേജ് & ലിറ്ററേച്ചർ, ഇക്കണോമിക്സ്, ഡവലപ്മെന്റ് ഇക്കണോമിക്സ്, ഹിസ്റ്ററി,എംകോം (അക്കൗണ്ടിങ്&ടാക്സേഷൻ),അറബിക്-പ്രൈവറ്റ് രജിസ്ട്രേഷൻ 2023 അഡ്മിഷൻ റഗുലർ/2020-22 അഡ്മിഷൻ ഇമ്പ്രൂവ്മെന്റ്/സപ്ലിമെന്ററി) നവംബർ 2023 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.പുന:പരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ 05-05-2025 തീയതി വരെ സ്വീകരിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login