Connect with us

Breaking News

‘നഗരസഞ്ചയം’: പദ്ധതികൾ 17ന് മുമ്പ് സമർപ്പിക്കണം

Published

on


കണ്ണൂർ : ജില്ലയിലെ നഗരസഞ്ചയങ്ങളിൽ ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ ടൈഡ് ഫണ്ട് ഉപയോഗിച്ച്‌ നടപ്പാക്കേണ്ട പദ്ധതികൾ 17നുള്ളിൽ സമർപ്പിക്കാൻ നിർദേശം. മുൻ സാമ്പത്തിക വർഷം അനുവദിച്ച പദ്ധതികളുടെ സ്ഥിതിയും തുക വിനിയോഗം സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം നൽകാനും നഗരസഞ്ചയത്തിൽ ഉൾപ്പെട്ട തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗത്തിൽ ധാരണയായി.

മുൻ വർഷം 46 കോടി രൂപയാണ് ടൈഡ് ഫണ്ടായി ജില്ലയ്ക്ക് അനുവദിച്ചത്. ഇതിൽ 36 കോടി രൂപയാണ് ചെലവഴിച്ചത്. ഇത്തവണ 35 കോടി രൂപയാണ് ലഭിക്കുക. ശുചിത്വം, മാലിന്യ സംസ്കരണം, കുടിവെള്ളം എന്നീ മേഖലകളിലാണ് ടൈഡ് ഫണ്ട് ഉപയോഗിച്ചു പദ്ധതികൾ നടപ്പാക്കാൻ സാധിക്കുക. ജില്ലയിലെ 42 പഞ്ചായത്തുകൾ, നഗരസഭകൾ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്നതാണ് നഗരസഞ്ചയം. യോഗത്തിൽ മേയർ ടി.ഒ. മോഹനൻ അധ്യക്ഷനായി.

പാനൂർ നഗരസഭ കഴിഞ്ഞ തവണ അനുവദിച്ച 1.6 കോടി രൂപയും ചെലവഴിച്ചിട്ടില്ല. തിങ്കൾ നടന്ന നഗരസഞ്ചയം യോഗത്തിൽ നഗരസഭയെ പ്രതിനിധീകരിച്ചത് ക്ലർക്കായിരുന്നു. മറ്റ് നഗരസഭകളും പഞ്ചായത്തുകളും പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും പാനൂർ പൂർണമായും മാറിനിൽക്കുകയായിരുന്നു. ഫണ്ട് പാഴാക്കിയതിനെതിരെ യോഗത്തിൽ വിമർശമുയർന്നു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

Published

on

Share our post

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

Published

on

Share our post

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.


Share our post
Continue Reading

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!