Connect with us

Breaking News

തെയ്യം കലാ അക്കാദമി ദേശീയ തലത്തിലേക്ക്; തലശ്ശേരിയിൽ ജനുവരിയിൽ ഹെറിറ്റേജ് ബിനാലെ

Published

on


തലശ്ശേരി : വടക്കൻ കേരളത്തിന്റെ തനത്‌ കലാരൂപങ്ങൾ അനുഷ്‌ഠാന തനിമ ചോരാതെ കാണാനും പഠിക്കാനും നിടുമ്പ്രം മുത്തപ്പൻ മടപ്പുര കേന്ദ്രമായ തെയ്യം കലാ അക്കാദമി അവസരമൊരുക്കുന്നു. കേരളത്തിന് പുറത്തുള്ള കലാരൂപങ്ങൾകൂടി ഉൾപ്പെടുത്തി അക്കാദമിയെ ‘നാഷണൽ സെന്റർ ഫോർ ടാൻജിബിൾ ആൻഡ് ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ്’ എന്ന (എൻ.സി.ടി.ഐ.സി.എച്ച്) പേരിൽ വിപുലീകരിക്കും. സാംസ്‌കാരിക വകുപ്പിനുകീഴിൽ സ്വയംഭരണ സ്ഥാപനമായി പ്രവർത്തിക്കുന്ന അക്കാദമിയുടെ രജിസ്‌ട്രേഷൻ നടപടി പൂർത്തിയായി.

കാവുകളിൽനിന്ന്‌ ലൈവായി തെയ്യം കാണാൻ അക്കാദമി സൗകര്യമൊരുക്കും. കാവുകൾക്ക് ധനസഹായം, കലാകാരന്മാർക്ക് ചികിത്സ, പെൻഷൻ, അണിയല കോപ്പുകൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം എന്നിവയും പരിഗണനയിലുണ്ട്‌. മുഴുവൻ കാവുകളും ജിയോ ടാഗ് ചെയ്ത് അടയാളപ്പെടുത്തും. കേന്ദ്ര ടൂറിസം വകുപ്പിന്റെ “സ്വദേശി ദർശൻ’ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ അഞ്ച് പ്രധാന പൈതൃക കേന്ദ്രങ്ങളിൽ രാമായണം കലകളുടെ സ്ഥിരം പ്രദർശനകേന്ദ്രമൊരുക്കും. 

ആദിമനിവാസികൾ, ഗോത്രവർഗക്കാർ, നാടോടികൾ എന്നിവരുടെ കരകൗശല ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും വയനാട്ടിലും പാലക്കാടും “ഗ്ലോബൽ ട്രൈബൽ ക്രാഫ്റ്റ് വില്ലേജ്” സ്ഥാപിക്കും. ഉൽപന്നങ്ങൾ ഓൺലെെനായി വിപണനം ചെയ്യാൻ സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. പെെതൃക കലാരൂപങ്ങൾ പഠിക്കാൻ സർട്ടിഫിക്കറ്റ് കോഴ്സുകളും വിവിധ സംസ്ഥാനങ്ങളിലെ സർവകലാശാലകളുമായി ചേർന്ന് യോഗാ സർട്ടിഫിക്കറ്റ് കോഴ്സും തുടങ്ങും. സ്വാതന്ത്ര്യസമര സേനാനി മൊയാരത്ത് ശങ്കരന്റെപേരിൽ ചൊക്ലി പഞ്ചായത്തിൽ ദേശീയ ചരിത്ര-പൈതൃക ഗ്യാലറി സ്ഥാപിക്കും. 50 സെന്റ് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തു. ഗ്യാലറി നിർമാണത്തിന് സാംസ്കാരിക വകുപ്പും അനുമതി നൽകി. അക്കാദമിക്ക് പുതിയ കെട്ടിടം പണിയുന്നതിന് 18 സെന്റ് സ്ഥലം മുത്തപ്പൻ മടപ്പുര നൽകി.

യുനസ്കോവിന്റെ ലോക പൈതൃക നഗര പട്ടികയിലേക്ക്‌ തുറമുഖ നഗരമായ തലശ്ശേരിയെ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ അക്കാദമി സംഘടിപ്പിക്കും. വർഷംതോറും തലശ്ശേരിയിൽ “ഗ്ലോബൽ ഹെറിറ്റേജ് ഫെസ്റ്റിവൽ’’ സംഘടിപ്പിക്കും. അടുത്ത ജനുവരിയിൽ തലശ്ശേരിയിൽ ഹെറിറ്റേജ് ബിനാലെയും ആസൂത്രണം ചെയ്തിട്ടുണ്ട്. സർക്കസ് സൗജന്യമായി പഠിപ്പിക്കും. സ്വന്തമായി സർക്കസ് അവതരണ സംഘവും ലക്ഷ്യമിടുന്നു. 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!