Connect with us

Breaking News

കെ- ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നാളെ തുടങ്ങും

Published

on


തലശ്ശേരി : വിദ്യാഭ്യാസ ജില്ലാ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളായ ബിഇഎംപി ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ മെയ്‌ മാസം നടന്ന കെ -ടെറ്റ് പരീക്ഷ വിജയിച്ചവരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന ബുധൻമുതൽ തലശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടത്തും.

10ന്‌ രാവിലെ പത്തുമുതൽ പകൽ ഒന്നുവരെ കാറ്റഗറി ഒന്ന് രജിസ്റ്റർ നമ്പർ 501662 മുതൽ 501799 വരെ, പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ രജിസ്റ്റർ നമ്പർ 501800 മുതൽ 501974 വരെ.

11ന് – രാവിലെ 10 മുതൽ പകൽ ഒന്നു വരെ കാറ്റഗറി ഒന്ന് രജിസ്റ്റർ നമ്പർ 501975 മുതൽ 502060 വരെ, പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ രജിസ്റ്റർ നമ്പർ 502061 മുതൽ 502150 വരെ.

12ന് – രാവിലെ 10 മുതൽ പകൽ ഒന്നു വരെ കാറ്റഗറി രണ്ട് രജിസ്റ്റർ നമ്പർ 601260 മുതൽ 601440 വരെ, പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ രജിസ്റ്റർ നമ്പർ 601441 മുതൽ 601583 വരെ.

15 ന് രാവിലെ 10 മുതൽ പകൽ ഒന്നു വരെ – കാറ്റഗറി മൂന്ന് രജിസ്റ്റർ നമ്പർ 702552 മുതൽ 702781 വരെ, പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ – രജിസ്റ്റർ നമ്പർ 702786 മുതൽ 702951 വരെ.

16 ന് രാവിലെ 10 മുതൽ ഒന്നുവരെ – കാറ്റഗറി മൂന്ന് രജിസ്റ്റർ നമ്പർ 702952 മുതൽ 703106 വരെ, പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ – രജിസ്റ്റർ നമ്പർ 703107 മുതൽ 703172 വരെ.

17 ന് രാവിലെ 10 മുതൽ പകൽ ഒന്നുവരെ – കാറ്റഗറി നാല് രജിസ്റ്റർ നമ്പർ 800922 മുതൽ 801013 വരെ, പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ – രജിസ്റ്റർ നമ്പർ 801019 മുതൽ 801122 വരെ.

മുൻ വർഷങ്ങളിലെ കെ ടെറ്റ് പരീക്ഷ വിജയിച്ചവർക്കും ബന്ധപ്പെട്ട കാറ്റഗറികൾക്ക് അനുവദിക്കപ്പെട്ട ദിവസങ്ങളിൽ സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് ഹാജരാകാം. അസൽ കെ -ടെറ്റ് ഹാൾടിക്കറ്റ്, മാർക്ക് ലിസ്റ്റിന്റെ പ്രിന്റൗട്ട്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അനുബന്ധ മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഹാജരാകണം. മാർക്കിൽ ഇളവുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഫോൺ: 0490 2320182.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Trending

error: Content is protected !!