Connect with us

Breaking News

പൈതൽമലയിലേക്കുള്ള എളുപ്പമാർഗമായ വണ്ണായിക്കടവ് – പൈതൽമല റോഡിനെ അവഗണിക്കുന്നതായി പരാതി

Published

on


പയ്യാവൂർ : ഇരിട്ടി ഭാഗത്തുനിന്നുള്ള സഞ്ചാരികൾക്ക് പൈതൽമലയിൽ എത്താൻ എളുപ്പമാർഗമായ വണ്ണായിക്കടവ്-നെല്ലിക്കുറ്റി-അരീക്കമല-ചാത്തമല റോഡ് കാൽനടപോലും അസാധ്യമാംവിധം തകർന്നു. റോഡ് നവീകരിക്കാനുള്ള ഒരു നടപടികളുമുണ്ടാകാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. 

മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ കാഞ്ഞിരക്കൊല്ലി, ഏഴരക്കുണ്ട്, പൈതൽമല, പാലക്കയംതട്ട് എന്നിവയെ ബന്ധപ്പെടുത്തിയുള്ള ടൂറിസം സർക്യൂട്ട് യാഥാർഥ്യമാക്കുന്നതിനായി നവീകരണം നടത്തുന്ന റോഡുകൾക്കൊപ്പം ഈ റോഡിന്റെ വികസനവും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

റോഡ് പുനർനിർമിച്ച് മെക്കാഡം ടാറിങ് നടത്തിയാൽ പ്രദേശത്ത് വൻ വികസന മുന്നേറ്റത്തിനാണ് വഴിയൊരുങ്ങുക. പയ്യാവൂർ, ഏരുവേശ്ശി, നടുവിൽ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും നിലവിൽ എട്ടുമീറ്റർ വീതിയുണ്ട്. ചിലയിടങ്ങളിൽ റോഡിന് 10 മീറ്ററോളം വീതിയുണ്ട്. വീതി കുറവുള്ളയിടങ്ങളിൽ ആവശ്യമായ സ്ഥലവും ലഭ്യമാണ്. 

പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, എം.എൽ.എ. ഫണ്ടുകളുപയോഗിച്ച് പലപ്പോഴായി ചെയ്തിട്ടുള്ള മൂന്നുമീറ്റർ വീതിയിലെ ടാറിങ് മാത്രമാണ് നിലവിലുള്ളത്. നാല് പട്ടികവർഗ കോളനികളടക്കം പത്തിലേറെ ജനവാസ കേന്ദ്രങ്ങളിലായി നിരവധി കുടുംബങ്ങൾ വസിക്കുന്ന പ്രദേശമാണിത്.

മൂന്ന് എൽ.പി. സ്കൂളുകൾ, രണ്ട് യു.പി. സ്കൂളുകൾ, രണ്ട് ഹൈസ്കൂളുകൾ, ഗവ. ആയുർവേദ, ഹോമിയോ ഡിസ്പെൻസറികൾ, വിവിധ ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന മാർഗം കൂടിയാണിത്.

ഇരിക്കൂർ, ബ്ലാത്തൂർ, പയ്യാവൂർ വഴി 15 കിലോമീറ്റർ യാത്രചെയ്താലും യാത്രക്കാർക്ക് റോഡിലെത്താം. റോഡ് നവീകരിച്ചാൽ പൈതൽമല ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് സജീവ് ജോസഫ് എം.എൽഎ., ജോൺ ബ്രിട്ടാസ് എം.പി., പി.ഡബ്ല്യു.ഡി. തളിപ്പറമ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ, ഇരിക്കൂർ അസി. എൻജിനീയർ എന്നിവർക്ക് റോഡ് വികസന സമിതി കൺവീനർ ജോണി തോമസ് കൊരട്ടിപറമ്പിൽ നിവേദനം നൽകിയിട്ടുണ്ട്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Breaking News

തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Trending

error: Content is protected !!