Connect with us

Breaking News

കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു; റാഗിംഗ് മൂലമാണെന്ന് സഹപാഠികള്‍

Published

on


തൃശൂര്‍: മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയില്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ(19) ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ച്ചയായ റാഗിംഗില്‍ മനംനൊന്താണ് മഹേഷ് മരിച്ചതെന്ന് സഹപാഠികള്‍ പരാതിപ്പെട്ടു. ഒരാഴ്ച മുന്‍പാണ് മഹേഷ് ക്യാമ്പസിലെത്തിയത്.

മഹേഷിന് നാട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് മാതാപിതാക്കളില്‍ നിന്നും ലഭിക്കുന്ന സൂചന. ആത്മഹത്യ ചെയ്യാനുളള കാരണങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്കും അറിവില്ല. ക്യാമ്പസില്‍ ആണ്‍കുട്ടികള്‍ക്കുളള പമ്പ ഹോസ്റ്റലിലാണ് മഹേഷ് താമസിച്ചിരുന്നത്. ഇവിടെയാണ് മഹേഷ് തൂങ്ങിമരിച്ചത്. മരണം നടന്ന ദിവസം സര്‍വകലാശാലയില്‍ നിന്നും പണ്ട് പഠിച്ചിറങ്ങിയ ചിലര്‍ ഇവിടെയെത്തിയിരുന്നതായും അര്‍ദ്ധരാത്രി കഴിയും വരെ ഇവര്‍ ക്യാമ്പസില്‍ തങ്ങിയിരുന്നതായും വിവരമുണ്ട്. ഇതിന് ശേഷമാണ് മഹേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്തും പന്ത്രണ്ടും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിച്ചിറങ്ങിയവര്‍ പോലും ഇവിടെ തിരിച്ചെത്തി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്യാറുണ്ടെന്ന് ക്യാമ്പസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും ആരോപിച്ചു. ഇതിനെതിരെ സംഘടന ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. മഹേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ പറയുന്നു. എന്നാല്‍ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചതായും റാഗിംഗിനെക്കുറിച്ച് അതില്‍ പറയുന്നില്ലെന്നുമാണ് പൊലീസില്‍ നിന്നുളള വിവരം. പ്രണയപരാജയമാണോ മരണകാരണമെന്നും പൊലീസ് പരിശോധിക്കുകയാണ്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!