Breaking News
ഈ വർഷത്തെ ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് അപർണ ബാലന്
കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി മൂന്നാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡ് ജേതാവായി അന്താരാഷ്ട്ര ബാഡ്മിന്റൺ താരം അപർണ ബാലൻ തിരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ഐ.പി.എസ്. ചെയർമാനും , അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടി. ദേവപ്രസാദ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത് .
ഇന്ത്യയുടെ ഇതിഹാസ വോളിബോൾ താരം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989-ൽ ആണ് അവാർഡ് ഏർപ്പെടുത്തിയത് . കഴിഞ്ഞ 15 വർഷക്കാലം ദേശീയ – അന്തർദേശീയ തലത്തിൽ കൈവരിച്ച നേട്ടങ്ങളും , ബാഡ്മിന്റൺ ഗെയിമിന് നൽകിയ സംഭാവനകളും കണക്കിലെടുത്താണ് അപർണയെ അവാർഡിനായി തിരഞ്ഞെടുത്തത് .
അന്താരാഷ്ട്ര മത്സരങ്ങളിലെ ടീം ഇവന്റ്/ഡബിൾസ്, മിക്‌സഡ് ഡബിൾസ് എന്നിവയിൽ അപർണയുടെ പ്രധാന നേട്ടങ്ങൾ : 2010ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, 2014ലെ തോമസ് & യൂബർ കപ്പിൽ വെങ്കലം, ദക്ഷിണേഷ്യൻ ഗെയിംസിൽ 4 സ്വർണം, 3 വെള്ളി, കൂടാതെ 2007നും 2018-നും ഇടയിൽ പാകിസ്ഥാൻ ഇന്റർനാഷണൽ ചലഞ്ച്, സ്പാനിഷ് ഓപ്പൺ, ഓസ്‌ട്രേലിയൻ ഓപ്പൺ, ന്യൂസിലാൻഡ് ഓപ്പൺ, റഷ്യൻ ഓപ്പൺ, ബഹ്‌റൈൻ ഇന്റർനാഷണൽ ചലഞ്ച്, ടാറ്റ ഓപ്പൺ ഇന്റർനാഷണൽ ചലഞ്ച്, ശ്രീലങ്കൻ ഇന്റർനാഷണൽ ചലഞ്ച് തുടങ്ങിയവയിൽ നിരവധി മെഡലുകൾ .
2010 ലെ ഗ്വാങ്‌ഷൂ ഏഷ്യൻ ഗെയിംസ്, 2009,2013, 2014 , 2015 വർഷങ്ങളിലെ . ബി . ഡബ്‌ള്യൂ .എഫ് ലോക ചാമ്പ്യൻഷിപ്പുകൾ, 2007, 2010,2011,2013,2015,2018 വർഷങ്ങളിലെ ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പുകൾ എന്നിവയിലും അപർണ പങ്കെടുത്തു.
ദേശീയ ചാമ്പ്യൻഷിപ്പിലെ അപർണയുടെ നേട്ടങ്ങൾ: 2006 മുതൽ 2018 വരെ – 9 സ്വർണവും 9 വെള്ളിയും ഒരു വെങ്കലവും. ദേശീയ ഗെയിംസുകളിൽ 2 സ്വർണവും ഒരു വെള്ളിയും 2 വെങ്കലവും നേടി.
എൻ.ബാലന്റെയും, എം.ലീലയുടെയും മകൾ. ഭർത്താവ് സന്ദീപ് എം. എസ് . കോഴിക്കോട് സ്വദേശിനി . ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ മാനേജരായി ജോലി ചെയ്യുന്നു.
നവംബർ 30 ന് ജിമ്മി ജോർജ് വിടവാങ്ങിയിട്ടു 34 വർഷം. ജിമ്മി ജോർജ് ദിനാചരണത്തിന്റെ ഭാഗം ആയി ജിമ്മി ജോർജ് ഫൗണ്ടേഷനും പേരാവൂർ ഗ്രാമീണ വോളിബോൾ ഡവലപ്‌മെന്റ് കൗൺസിലും ചേർന്ന് 2021 നവംബർ 28 മുതൽ ഡിസംബർ 5 വരെ ജിമ്മി ജോർജ്ജ് സ്‌പോർട്‌സ് അക്കാദമിയിൽ പേരാവൂർ ഗ്രാമീണ വോളിബോൾ മേള സംഘടിപ്പിക്കുന്നു. ഡിസംബർ ആദ്യവാരം ജിമ്മി ജോർജ് സ്‌പോർട്‌സ് അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login