Connect with us

Breaking News

കണ്ണൂർ വിമാനത്താവളം – വയനാട് നാലുവരിപ്പാത യാഥാർഥ്യമാക്കണം ; സി. പി. എം

Published

on


പേരാവൂർ:വന്യമൃഗങ്ങളിൽ നിന്നും മലയോര കർഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും സി.പി.എം പേരാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പേരാവൂരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുക, കണ്ണൂർ വിമാനത്താവളം – വയനാട് നാലുവരിപ്പാത യാഥാർഥ്യമാക്കുക, ഇന്ധന വില കുറയ്ക്കുക, കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ വ്യവസായ സ്ഥാപനം ആരംഭിക്കുക, ക്ഷീര വ്യവസായ മേഖലയെ സംരക്ഷിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനവും കൂലിയും വർദ്ധിപ്പിക്കുക,പട്ടയമില്ലാത്ത കർഷകർക്ക് പട്ടയം അനുവദിക്കുക,ടൂറിസം സർക്യൂട്ട് നടപ്പിലാക്കുക, ആനത്താര പദ്ധതി വേഗത്തിൽ നടപ്പിലാക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു.

കൊട്ടിയൂർ നീണ്ടുനോക്കി എം. കണ്ണൻ നഗറിൽ രണ്ടു ദിവസമായി നടന്ന സമ്മേളനത്തിൽ 11 ലോക്കലുകളിൽ നിന്നായി 25 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ഏരിയ കമ്മിറ്റിക്ക് വേണ്ടി എം.രാജനും മേൽക്കമ്മിറ്റിക്ക് വേണ്ടി ജില്ലാ സെക്രട്ടറി എം.വി ജയരാജനും മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം വി.ശിവദാസൻ എംപി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വത്സൻ പനോളി, പി. ഹരീന്ദ്രൻ, പി.പുരുഷോത്തമൻ, ജില്ലാ കമ്മിറ്റി അംഗം വി.ജി. പദ്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.സി.ടി.അനീഷ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിച്ചു. പ്രസീഡിയത്തിന് വേണ്ടി കെ സുധാരൻ നന്ദി പറഞ്ഞു.

പൊതുസമ്മേളനം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.രാജൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വി ശിവദാസൻ എംപി, ജില്ലാ കമ്മിറ്റി അംഗം ടി കൃഷ്ണൻ, എം എസ് വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

Published

on

Share our post

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.


Share our post
Continue Reading

Breaking News

കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.


Share our post
Continue Reading

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!