Connect with us

Breaking News

സി.പി.എം പേരാവൂർ ഏരിയ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

Published

on


പേരാവൂർ: നവമ്പർ 2,3 തീയതികളിൽ കൊട്ടിയൂരിൽ നടക്കുന്ന പേരാവൂർ ഏരിയ സമ്മേളനത്തിനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി നേതാക്കൾ അറിയിച്ചു. സമര സംഘടനാ പ്രവർത്തനങ്ങൾക്ക് പുറമേ കാർഷിക രംഗത്തും സാന്ത്വന പരിചരണ രംഗത്തും നാടിൻ്റെ വികസന പുരോഗതിക്കുമായി മികച്ച ഇടപെടലാണ് പേരാവൂർ ഏരിയയിലെ പാർട്ടി ഇക്കാലയളവിൽ നടത്തിയതെന്ന് നേതാക്കൾ പറഞ്ഞു.

സംസ്ഥാന സർക്കാറിൻ്റെ സുഭിക്ഷ കേരളം പദ്ധതി വിജയിപ്പിക്കാനുളള പാർട്ടി തീരുമാനത്തിൻ്റെ ഭാഗമായി ഇരുനൂറ്റൻപതോളം ഹെക്ടറിൽ പാർട്ടി ബ്രാഞ്ചുകളും ലോക്കൽ കമ്മിറ്റികളും വർഗ്ഗ ബഹുജന സംഘടനകളും ചേർന്ന് കൃഷി ചെയ്തു. നിർധനരായ കുടുംബത്തിന് രണ്ടായിരം വീട് നിർമ്മിച്ച് നൽകണമെന്ന 
ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിൻ്റെ തീരുമാനപ്രകാരം പേരാവൂർ ഏരിയയിൽ പത്ത് വീടുകൾ നിർമ്മിച്ച് നൽകി. പതിനൊന്നാമത്തെ വീട് നിർമ്മാണ ഘട്ടത്തിലാണ്.

കൊട്ടിയൂരിലെ പ്രളയ സമയത്ത് പാർട്ടി മുൻകൈയ്യെടുത്ത് ഐ.ആർ.പി.സി, ഡി.വൈ.എഫ്.ഐ എന്നിവയുമായി സഹകരിച്ച് കൊട്ടിയൂരിൽ ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു. ഇത് വഴി ആയിരത്തോളം കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷണ കിറ്റും മരുന്നും മറ്റു സഹായങ്ങളും പ്രളയത്തിൽ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് പുതിയ ഗൃഹോപകരണങ്ങളും എത്തിച്ചുകൊടുക്കാൻ സാധിച്ചു.

മലയോരത്തിൻ്റെ വികസന സാധ്യതകൾ മനസ്സിലാക്കി പാർട്ടിയിലെ കമ്മിറ്റി മുൻകൈയെടുത്ത് ഡോ.വി. ശിവദാസൻ എംപി യുടെ നേതൃത്വത്തിൽ മലയോര വികസന സാധ്യതകൾ ചർച്ച ചെയ്ത് പ്രത്യേക പ്ലാൻ തയ്യാറാക്കി. പുരളിമല , ഏലപ്പീടിക, പാലുകാച്ചി തുടങ്ങിയ മേഖല ഉൾപ്പെടുത്തി ടൂറിസം രംഗത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു.

സമ്മേളന സമയത്ത് ഏരിയയിലെ ആറ് പഞ്ചായത്തുകളിൽ മൂന്ന് പഞ്ചായത്തുകളിൽ മാത്രമായിരുന്നു എൽ.ഡി.എഫിന് ഭൂരിപക്ഷം ഉണ്ടായിരുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 48 വർഷത്തെ കോൺഗ്രസ് അപ്രമാദിത്വം അവസാനിപ്പിച്ച് കണിച്ചാർ പഞ്ചായത്ത് പിടിച്ചെടുക്കാനും ഭൂരിപക്ഷമില്ലാതിരുന്ന മുഴക്കുന്ന് പഞ്ചായത്തിൽ മികച്ച ഭൂരിപക്ഷം നേടാനും പാർട്ടിക്ക് സാധിച്ചു. കൊട്ടിയൂരിൽ സീറ്റ് വർദ്ധിപ്പിച്ച് ഏഴ് – ഏഴ് എന്ന നിലയിൽ തുല്യത കൈവരിക്കാനും കഴിഞ്ഞു. നറുക്കെടുപ്പിൽ പ്രസിഡണ്ട് സ്ഥാനം നഷ്ടപ്പെട്ടെങ്കിലും വൈസ് പ്രസിഡൻ്റുൾപ്പെടെ എല്ലാ സ്റ്റാൻ്റിംഗ് കമ്മിറ്റിയും എൽ.ഡി.എഫിന് ലഭിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലും മൂന്ന് സീറ്റ് വർദ്ധിപ്പിച്ചു.

കഴിഞ്ഞ സമ്മേളന സമയത്ത് 167 ബ്രാഞ്ചുകളുണ്ടായിരുന്നത് 184 ആയും മെമ്പർഷിപ്പ് 2179 ൽ നിന്നും 2264 ആയും വർദ്ധിപ്പിച്ചു.ഭൂമിശാസ്ത്രപരമായ പ്രയാസം, കേഡർ ക്ഷാമം തുടങ്ങിയ പ്രതിസന്ധികൾക്കിടയിലും മലയോരത്ത് മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞ ആത്മ വിശ്വാസത്തിലാണ് പേരാവൂർ ഏരിയ കമ്മിറ്റി.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!