Connect with us

Breaking News

പണമയക്കുന്നവർക്കെല്ലാം 255 രൂപ കാഷ്ബാക്ക് വാഗ്ദാനം ചെയ്ത് വാട്സാപ്പ്

Published

on


കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് വാട്‌സാപ്പ് ഇന്ത്യയില്‍ യു.പി.ഐ സേവനം ആരംഭിച്ചത്. ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പിനുള്ളില്‍ തന്നെ പണമയക്കാനും സ്വീകരിക്കാനും സാധിക്കുന്ന സൗകര്യമാണിത്. എന്നാല്‍ മറ്റ് യു.പി.ഐ സേവനങ്ങളില്‍ നിന്ന് കനത്ത മത്സരം നേരിടുകയാണ് വാട്‌സാപ്പ്. സ്ഥിരം ഉപഭോക്താക്കളെ കിട്ടാനുള്ള ശ്രമങ്ങളും വാട്‌സാപ്പ് ഇതുവരെയും കാര്യമായി നടത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്കായി ഒരു കാഷ്ബാക്ക് പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ്. വാട്‌സാപ്പ് വഴി പണമിടപാട് നടത്തുന്നവര്‍ക്ക് 51 രൂപയുടെ കാഷ്ബാക്ക് ലഭിക്കും. 

നിലവില്‍ ഗുഗിള്‍ പേയും, ഫോണ്‍ പേയുമെല്ലാം ഇത്തരം കാഷ്ബാക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതേ പാത പിന്തുടരാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്.  വാട്സാപ്പിൻറെ ബീറ്റാ പതിപ്പിൽ ഇതുമായി ബന്ധപ്പെട്ട ഒരു ബാനർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഔദ്യോഗികമായി കാഷ്ബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ചിട്ടില്ല. 

                   whatsapp

വാട്‌സാപ്പില്‍ എങ്ങനെ 51 രൂപ കിട്ടും?

വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പില്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി ഒരു ബാനര്‍ കാണിക്കുന്നുണ്ട്. ‘Give cash, get Rs 51 back’ എന്ന സന്ദേശമാണതില്‍. വാട്‌സാപ്പ് വഴി പണമയക്കുന്ന എല്ലാവര്‍ക്കും 51 രൂപ കിട്ടും. ഒരു വാട്‌സാപ്പ് അക്കൗണ്ടിന് അഞ്ച് തവണമാത്രമേ 51 രൂപ കിട്ടുകയുള്ളൂ അതായത് ഒരാള്‍ക്ക് 255 രൂപ കാഷ്ബാക്കായി ലഭിക്കും. ഒരു രൂപ അച്ചാല്‍ പോലും കാഷ്ബാക്ക് കിട്ടാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പണമിടപാട് പൂര്‍ത്തിയായാല്‍ കാഷ്ബാക്ക് നേരെ അക്കൗണ്ടില്‍ വരും. എത്രനാള്‍ ഈ കാഷ്ബാക്ക് പ്രോഗ്രാം നടത്തുമെന്ന് വ്യക്തമല്ല. 

വാട്‌സാപ്പ് യു.പി.ഐ എങ്ങനെ ഉപയോഗിക്കാം

  • വാട്‌സാപ്പ് ആപ്പ് തുറന്ന് വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറക്കുക. അതില്‍ പേമെന്റ് തിരഞ്ഞെടുക്കുക. 
  • Add payment method ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • വെരിഫിക്കേഷന് ശേഷം ബാങ്ക് തിരഞ്ഞെടുക്കുക
  • Payment സെക്ഷനില്‍ താഴെ വലത് ഭാഗത്തായുള്ള New Payment തിരഞ്ഞെടുത്ത് കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് പണമയക്കാം. 
  • ഓരോ ചാറ്റ് വിന്‍ഡോ തുറക്കുമ്പോഴും താഴെ അറ്റാച്ച് മെന്റ് ബട്ടന് സമീപത്തായി പേമെന്റ് ഓപ്ഷനും കാണാം. 

Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!