Breaking News
സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വെ: ജില്ലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി
കണ്ണൂർ: കേന്ദ്ര ശുചിത്വ-കുടിവെള്ള മന്ത്രാലയം നടത്തുന്ന സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വെയുടെ ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ അധ്യക്ഷനായി.
രാജ്യത്തെ മുഴുവന്‍ ജില്ലകളെയും ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി റാങ്ക് നല്‍കുന്നതിനാണ് സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വെ നടത്തുന്നത്. കേന്ദ്ര മന്ത്രാലയത്തിനു വേണ്ടി ഐ.പി.എസ്.ഒ.pഎസ് എന്ന സ്വതന്ത്ര ഏജന്‍സിക്കാണ് സര്‍വ്വെയുടെ ചുമതല. സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ പൗര സര്‍വ്വെയില്‍ ജില്ലയിലെ ഒരു തദ്ദേശ സ്ഥാപനത്തില്‍ നിന്നും കുറഞ്ഞത് ആയിരം പേരെയെങ്കിലും പങ്കെടുപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ദ്രവമാലിന്യ സംസ്‌കരണം, വ്യക്തിഗത-കമ്മ്യൂണിറ്റിതല ടോയ്‌ലറ്റ് പരിപാലനം, പ്ലാസ്റ്റിക് ശേഖരണം, ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ജില്ലാ വളരെ മുന്നിലാണെന്നും ഈ ഘടകങ്ങള്‍ ജില്ലയെ മികച്ച റാങ്കില്‍ എത്തിക്കാന്‍ സഹായകമാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലകള്‍ക്കിടയില്‍ ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട് ആരോഗ്യകരമായ മത്സരം വളര്‍ത്തുക, പൊതുജന പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുക, ഖര- ദ്രവ മാലിന്യസംസ്‌കരണത്തിന്റെ പുരോഗതി വിലയിരുത്തുക, സംസ്ഥാനങ്ങളെയും ജില്ലകളെയും റാങ്കിങ്ങ് നടത്തുക, താരതമ്യം ചെയ്യുക, ഗ്രാമീണ മേഖലയിലെ ശുചിത്വവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതികരണം തുടങ്ങിയവയാണ് സര്‍വ്വെയുടെ ഉദ്ദേശലക്ഷ്യങ്ങള്‍.
ഇതിന്റെ ഭാഗമായി പൊതുസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സാനിറ്റേഷന്‍ ഫെസിലിറ്റി, പൊതു ഇടങ്ങളിലെ വൃത്തി, പൊതുസ്ഥലങ്ങളില്‍ മലിനജലം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക, വ്യക്തിഗത കമ്പോസ്റ്റിംഗ് സംവിധാനം സോക്കേജ് പിറ്റ്, ഹരിത കർമ്മസേനയുമായി സഹകരിക്കുന്ന 25 വീടുകള്‍ ഒരുക്കല്‍, സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ ബാനറുകള്‍ സ്ഥാപിക്കല്‍, ഒ ഡി എഫ് പ്ലസ്, ഐ ഇ സി ഡിസ്‌പ്ലേ ബോര്‍ഡ് പഞ്ചായത്ത് ഓഫീസുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിക്കല്‍, സ്വച്ഛ് സര്‍വേക്ഷന്‍ സംബന്ധിച്ചുള്ള പ്രചരണങ്ങള്‍, വീടുകളിലെ സന്ദര്‍ശനം, ഖര ദ്രവമാലിന്യങ്ങളുടെ സംസ്‌കരണ കേന്ദ്രങ്ങളിലെ സന്ദര്‍ശനം എന്നിവ സുഗമമായി നടത്തുന്നതിന് ഏജന്‍സിക്കു പിന്തുണ നല്‍കുകയെന്നതാണ് ഗ്രാമപഞ്ചായത്തിന്റെ പ്രധാന ചുമതലകള്‍. സര്‍വ്വെയുടെ മുന്നോടിയായി ഈ കാര്യങ്ങള്‍ ഉറപ്പു വരുത്തണമെന്ന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ ഏകോപന സമിതി തുടങ്ങിയവര്‍ പങ്കെടുത്തു.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login