Breaking News
തലശ്ശേരി ഇംഗ്ലീഷ് പള്ളി സഞ്ചാരികൾക്കായി ഉടൻ തുറന്നുകൊടുക്കും
തലശ്ശേരി: പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ സ്ഥാപിതമായ പൈതൃക നഗരിയിലെ സെൻറ് ജോൺസ് ആംഗ്ലിക്കൻ ചർച്ചിന് (ഇംഗ്ലീഷ് പള്ളി) ഇനി പുതുമോടി. കാട്ടുവള്ളികൾ പടർന്ന് കാടുമൂടിയ ഓര്‍മകളില്‍ സ്പന്ദിക്കുന്ന സെമിത്തേരിയുടെ രൂപവും ഇതോടെ മാറുകയാണ്. ആംഗ്ലിക്കൻ, ഗോഥിക് വാസ്തുവിദ്യാ ശൈലിയുടെ ഉദാഹരണമാണ് അടിമുടി നവീകരിച്ചിട്ടുള്ള പള്ളി. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പള്ളി നവീകരിച്ചത്. വടക്കെ മലബാറിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് പുതുവഴി തുറന്നുനൽകിയ ജര്‍മന്‍കാരനായ എഡ്വേര്‍ഡ് ബ്രണ്ണന്റെ നേതൃത്വത്തില്‍ തലശ്ശേരി കോട്ടക്ക് സമീപം 1869ല്‍ നിര്‍മിച്ചതാണ് പള്ളി. നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ മരിച്ച എഡ്വേര്‍ഡ് ബ്രണ്ണനെ പള്ളി സെമിത്തേരിയില്‍ തന്നെ സംസ്കരിച്ചു.
നവീകരണത്തിന്റെ ഭാഗമായി ചുറ്റുമതില്‍, അലങ്കാര വിളക്കുകള്‍, പൂന്തോട്ടം, ശൗചാലയം എന്നിവയൊരുക്കിയിട്ടുണ്ട്. പെയിൻറിങ്, പോളിഷിങ് എന്നീ മിനുക്ക് പണികളും പള്ളിയിലെ അലങ്കാര പണികളും പൂര്‍ത്തിയായി. പള്ളിയുടെ അകത്തളവും മനോഹരമാക്കി. ചുറ്റുപാടും ലാറ്ററേറ്റ് ശിലകളിലുള്ള നടപ്പാതകൾ പള്ളിയുടെ ചുറ്റം ശോഭ പകരുന്നുണ്ട്. സെമിത്തേരിക്കും പുതുമോടിയൊരുക്കി. പള്ളിയോട് ചേര്‍ന്ന സെമിത്തേരിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്ലറകൾ ആരുടേതെന്നു തിരിച്ചറിയാൻ ശിലാഫലകങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ചുറ്റിലും കൽപ്പടവുകൾ കെട്ടി വഴിയോരങ്ങൾ സുന്ദരമാക്കി. വഴിവിളക്കുകളും തോട്ടവുമുണ്ട്.
തലശ്ശേരി ടൂറിസം പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി 1.84 കോടി രൂപ വിനിയോഗിച്ചാണ് പള്ളിയുടെയും സെമിത്തേരിയുടെയും നവീകരണം പൂർത്തിയാക്കിയത്. കടൽക്കാഴ്ച കാണാനും ആസ്വദിക്കാനുമുള്ള അന്തരീക്ഷത്തിനും പള്ളിയുടെ നവീകരണം വഴിയൊരുക്കിട്ടുണ്ട്. 2009ൽ പുരാവസ്തു വകുപ്പും ടൂറിസം വകുപ്പും ഏറ്റെടുത്തതോടെയാണ് ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള പള്ളിക്ക് പുതുമോടി കൈവന്നത്. തലശ്ശേരി കടലോര പ്രദേശം നവീകരണത്തിന് പിന്നാലെ പള്ളിയുടെ സൗന്ദര്യവത്കരണവും കൂടിയായതോടെ നഗരവാസികൾ ഏറെ ആഹ്ലാദത്തിലാണ്. ഏറെ താമസിയാതെ പള്ളിയും വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കും.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
Breaking News
പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ
പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്റെ പിതാവ് അഷ്റഫ് പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login