Connect with us

Breaking News

പേരാവൂർ താലൂക്ക് ആസ്പത്രിയിൽ 1000ൽപരം നവജാത ശിശുക്കളെ സ്ക്രീനിംഗിന് വിധേയമാക്കി

Published

on


പേരാവൂർ: നവജാത ശിശുക്കളുടെ ജന്മനാ ഉള്ള അസുഖങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ന്യൂ ബോൺ സ്‌ക്രീനിംഗ്‌ (New born screening) വഴി  പേരാവൂർ താലൂക്ക് ആസ്പത്രിയിൽ 1000 ൽ പരം നവജാത ശിശുക്കളെ സ്ക്രീനിംഗിന് വിധേയമാക്കി. നവജാത ശിശുക്കളിലെ ജനിതക തകരാറുകൾ വഴി ഉണ്ടാകുന്ന അസുഖങ്ങളെയും, ഹൃദയ സംബന്ധവും കേൾവിക്കുറവ് പോലെയുള്ള അസുഖങ്ങളും കണ്ടെത്തുന്നതിന് സർക്കാരിന്റെ ശലഭം പദ്ധതി വഴിയാണ് പരിശോധന നടക്കുന്നത്. പരിശോധനയിൽ പ്രശ്നങ്ങൾ കണ്ടെത്തുന്ന ശിശുക്കളെ മാങ്ങാട്ടുപറമ്പിലെ  ജില്ലാ തല ഏർളി ഇന്റർവെൻഷൻ സെന്ററിലേക്ക് അയക്കും. ജനിക്കുമ്പോൾ തന്നെ രോഗം കണ്ടെത്തുന്നതിനാൽ കുട്ടിക്ക് വേണ്ട ചികിത്സ നല്കാനും അത് വഴി കുട്ടിയുടെ വളർച്ച നേരായ രീതിയിലാകുന്നതിനും സഹായിക്കും.

നിലവിൽ പേരാവൂർ താലൂക്ക് ആസ്പത്രിയിൽ പ്രസവിക്കുന്ന എല്ലാ നവജാത ശിശുക്കളെയും പരിശോധന നടത്താറുണ്ട്. ഇതിനായി എൻ.എച്ച്.എം പ്രത്യേക സ്റ്റാഫിനെ നിയമിച്ചിട്ടുണ്ട്. ഇത് വരെ 1000 ൽപരം ശിശുക്കളെ പരിശോധിച്ചതിൽ നിന്ന് എട്ടോളം ശിശുക്കൾക്ക് ജന്മനാ ഉള്ള പ്രശ്നങ്ങൾ കണ്ടെത്തുകയും അവരെ തുടർ ചികിത്സയ്ക്ക് വേണ്ടി അയക്കുകയും ചെയ്തിട്ടുണ്ട്. ഇ.എൻ.ടി സ്‌പെഷലിസ്റ്റ്‌ ഡോ. ഷിജു അബ്ദുൽ ഹക്കീം, ശിശു രോഗ വിദഗ്ദരായ ഡോ ദീപ്‌തി, ഡോ: കെ.ജി. കിരൺ, സ്‌ക്രീനിംഗ് സ്‌പെഷലിസ്റ്റ് സിമി മാത്യു, ഒ.എ.ഇ. സ്‌പെഷലിസ്റ്റ് വി.എസ്.ഡയാന എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിശോധന. പേരാവൂർ പോലെയുള്ള ട്രൈബൽ മേഖലയിൽ സംസ്ഥാന സർക്കാരിന്റെ ഈ പദ്ധതി  കുഞ്ഞുങ്ങൾക്ക് നല്ല രീതിയിലുള്ള ചികിത്സ ലഭിക്കാൻ  ഏറെ സഹായകരമാണ്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!