Connect with us

Breaking News

കൂത്തുപറമ്പ് സ്റ്റേഡിയം റോഡിലെ വൺവേ മാറ്റണമെന്ന് ആവശ്യം

Published

on


കൂത്തുപറമ്പ് : ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി സ്റ്റേഡിയം റോഡിൽ ഏർപ്പെടുത്തിയ വൺവേ സംവിധാനം പിൻവലിക്കണമെന്ന് ആവശ്യം. വെള്ളിയാഴ്ച നഗരസഭാഹാളിൽ നടന്ന അവലോകനയോഗത്തിൽ പങ്കെടുത്തവരിൽ മിക്കവരും സ്റ്റേഡിയം റോഡിലെ വൺവേ സംവിധാനം കച്ചവടത്തിന് തിരിച്ചടിയായിട്ടുണ്ടെന്ന വ്യാപാരികളുടെ പരാതിയെ അനുകൂലിച്ചു. തുടർന്ന് വൺവേ സംവിധാനം ഏർപ്പെടുത്തിയത് പിൻവലിക്കണോ എന്ന്‌ പരിശോധിക്കാൻ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.

എന്നാൽ സബ് ട്രഷറി റോഡ് വൺവേയായി തുടരും. അതേസമയം നഗരത്തിൽ ഗതാഗതക്കുരുക്കിനും അപകടത്തിനും ഇടയാക്കുന്ന തലശ്ശേരി-വളവുപാറ റോഡ് നവീകരണം പൂർത്തിയാക്കാത്തതിനെതിരേ കെ.എസ്.ടി.പി.ക്കെതിരേ രൂക്ഷവിമർശനമാണ് യോഗത്തിൽ ഉയർന്നത്.

ഗതാഗതക്കുരുക്ക് അഴിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ എട്ടിനാണ് ട്രഷറി റോഡും സ്റ്റേഡിയം റോഡും വൺവേയാക്കിയത്. എന്നാൽ സ്റ്റേഡിയം റോഡിൽ നടപ്പാക്കിയ വൺവേ ഗതാഗത പരിഷ്കാരം അശാസ്ത്രീയവും കച്ചവടത്തിന് തിരിച്ചടിയുമാണെന്നാരോപിച്ച് വ്യാപാരികൾ രംഗത്തെത്തിയിരുന്നു. ഇതേതുടർന്നാണ് നഗരസഭാ ചെയർപേഴ്‌സൺ വി. സുജാതയുടെ അധ്യക്ഷതയിൽ ട്രാഫിക് അവലോകനയോഗം ചേർന്നത്. 

വ്യാപാരികളുടെ ആവശ്യം നഗരസഭ അനുഭാവപൂർവം പരിഗണിക്കുമെന്ന് ചെയർപേഴ്‌സൺ ഉറപ്പുനൽകി. കൂത്തുപറമ്പ് ഇൻസ്‌പെക്ടറുടെ അഭിപ്രായത്തിന്റെകൂടി അടിസ്ഥാനത്തിൽ സ്റ്റേഡിയം റോഡിലെ വൺവേ മാറ്റണമോ എന്ന കാര്യം പരിശോധിക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി മുൻപുള്ളതുപോലെ മൂന്നുദിവസം വൺവേ സംവിധാനം മാറ്റി ട്രയൽ റൺ നടത്തും. 

എന്നാൽ വ്യാപാരികൾക്ക് പ്രയാസമില്ലാത്തതും നിലവിൽ ഗതാഗതക്കുരുക്കഴിക്കാൻ സാധിച്ചതുമായ സബ് ട്രഷറി റോഡിലെ വൺവേ നിലനിർത്താനും തീരുമാനമായി. 

കെ.എസ്.ടി.പി.ക്കെതിരേ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. തലശ്ശേരി-വളവുപാറ റോഡ് നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനും എതിരേയായിരുന്നു വിമർശനം. എം.എൽ.എ. മുഖാന്തരം കെ.എസ്.ടി.പി. അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ചെയർപേഴ്‌സൺ അറിയിച്ചു. ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരം കാണാനുള്ള ഇടപെടൽ നടത്തും.

ബസ്സുകൾ നിശ്ചിത സ്ഥലങ്ങളിലല്ലാതെ നഗരത്തിന്റെ പല ഭാഗങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നു. ഇതിനായി ബസ് ഉടമകളുടെയും ഡ്രൈവർമാരുടെയും പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് ഇൻസ്‌പെക്ടർ അറിയിച്ചു. എലിപ്പറ്റിച്ചിറിയിൽ നിർദിഷ്ട ബസ്‌സ്റ്റാൻഡ് നിർമാണസ്ഥലമുൾപ്പെടെ പാർക്കിങ്ങിനായി കണ്ടെത്തിയ സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിടുന്നില്ല. പേ പാർക്കിങ്ങും ഉപയോഗപ്പെടുത്തുന്നില്ല. കടക്ക് മുന്നിൽ വാഹനം നിർത്തി സാധനങ്ങൾ വാങ്ങണമെന്ന കടുംപിടിത്തം തുടർന്നാൽ കർശന നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

ഗതാഗത പരിഷ്കരണ കമ്മിറ്റി ചെയർമാൻ എം. സുകുമാരൻ, നഗരസഭ വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ, സെക്രട്ടറി കെ.കെ. സജിത്ത് കുമാർ, സ്ഥിരംസമിതിയധ്യക്ഷന്മാരായ കെ.കെ. ഷമീർ, കെ. അജിത, ലിജി സജേഷ്, എം.വി. ശ്രീജ, മുനിസിപ്പൽ എൻജിനീയർ കെ. വിനോദൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, വ്യാപാരികൾ, സന്നദ്ധ സംഘടനാഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!