Connect with us

Breaking News

വിഷം തീണ്ടി കണ്ണൂർ നഗരം

Published

on


കണ്ണൂർ : മെട്രോപോളിറ്റൻ നഗരങ്ങൾക്ക്‌ സമാനമായി കണ്ണൂർ നഗരത്തിൽ വായുമലിനീകരണം രൂക്ഷം. അറബിക്കടലിന്‌ മുകളിൽ രൂപംകൊള്ളുന്ന മലിനീകരണ വാതകങ്ങൾ പടിഞ്ഞാറൻ കാറ്റിനൊപ്പം നഗരത്തിലെത്തുന്നതാണ്‌ മലിനീകരണം കൂടാൻ കാരണം. വായുമലിനീകരണത്തിന്‌ കാരണമായ നൈട്രസ് ഓക്സൈഡ്‌, കാർബൺ സംയുക്തങ്ങൾ, അമോണിയ, മീഥേയ്ൻ, നോൺ മീഥേയ്‌ൻ ഹൈഡ്രോ കാർബൺ, സൾഫർ ഓക്സൈഡ്‌, കാർബൺ സംയുക്തങ്ങൾ എന്നിവയുടെ രാസസംയോജനം കണ്ണൂർ നഗരത്തിൽ കൂടുതലാണ്‌. കണ്ണൂരിന്റെ കാലാവസ്ഥയിലും അന്തരീക്ഷത്തിലും ഇത്‌ ഗണ്യമായ സ്വാധീനം ചെലുത്തിയതായും കണ്ണൂർ സ്വദേശികളായ അന്തരീക്ഷ ശാസ്ത്ര ഗവേഷകർ നടത്തിയ പഠനം കണ്ടെത്തി. 2019 സെപ്‌തംബർ മുതൽ 2020 ആഗസ്‌ത്‌ വരെയായിരുന്നു പഠനം.

യൂറോപ്യൻ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർ കാസ്‌റ്റ്‌ സാറ്റലൈറ്റിൽ കണ്ണൂർ നഗരം പ്രത്യേകമായി പരിശോധിച്ചപ്പോൾ ഇവിടെ വാതകങ്ങൾ കൂടുതലായി തങ്ങിനിൽക്കുന്നതായി കണ്ടെത്തി. അന്തരീക്ഷത്തിലെ ട്രോപ്പോസ്‌ഫിയറിലെ അതിർത്തിപാളികളുടെ ഉയരം ശൈത്യകാലത്ത് വളരെ ചെറുതായതിനാലാണിത്‌.
വലിയ വ്യവസായശാലകൾ ഇല്ലാതിരുന്നിട്ടും അന്തരീക്ഷ മലിനീകരണം കൂടുന്നതിന്റെ കാരണങ്ങളും പഠനം പറയുന്നു. ബോട്ടുകളിലും കപ്പലുകളിലും ഉപയോഗിക്കുന്ന ഇന്ധനം പുറന്തള്ളുന്ന രാസവസ്‌തുക്കളാണ്‌ അറബിക്കടലിന്റെ അന്തരീക്ഷത്തിൽ മലിനീകരണം സൃഷ്‌ടിക്കുന്നതെന്നാണ്‌ വിലയിരുത്തൽ. വാഹനങ്ങളുടെ എണ്ണം വർധിച്ചതും നഗരവൽക്കരണവും അന്തരീക്ഷ മലിനീകരണത്തെ സ്വാധീനിക്കുന്നു.

ഇത്‌ സാമൂഹ്യാരോഗ്യത്തിനും കാലാവസ്ഥാ സന്തുലനത്തിനും ഗുരുതരമായ ഭീഷണിയാവുന്നുമുണ്ട്‌.
ഉത്തരമലബാറിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഒരുക്കിയ നിരീക്ഷണകേന്ദ്രത്തിന്റെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും സഹകരണത്തോടെയാണ്‌ പഠനം. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്‌ ഫിസിക്സ് വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസർ കണ്ണപുരം മൊട്ടമ്മലെ ഡോ. ടി. നിഷാന്ത്, മണിപ്പാൽ സർവകലാശാല വിസിറ്റിങ്‌ പ്രൊഫസർ അഴീക്കോടെ ഡോ. എം.കെ. സതീഷ് കുമാർ, അമേരിക്കയിലെ ലൂസിയാന സർവകലാശാല കെമിക്കൽ എൻജിനിയറിങ്‌ വിഭാഗം അധ്യാപകൻ തലശേരിയിലെ പ്രൊഫ. കല്യാട്ട്‌ വത്സരാജ്‌, ഭാരതീയാർ സർവകലാശാല അന്തരീക്ഷ ശാസ്ത്ര പഠന വിഭാഗം ഗവേഷക സി.ടി. രശ്മി, ചൈനയിലെ നാഞ്ചിങ്‌ സർവകലാശാലയിലെ പ്രൊഫ. ജിയാൻ ലിൻ ഹു, ഇംഗ്ലണ്ട്‌ നോട്ടിങ്‌ഹാം സർവകലാശാല ഇലക്‌ട്രിക്‌ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌ വിദ്യാർഥി സാരംഗ്‌ എന്നിവരാണ്‌ ഗവേഷണ സംഘാംഗങ്ങൾ. 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!