Connect with us

Breaking News

കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്ക്; സർക്കാർ ഉത്തരവിറങ്ങി

Published

on


കണ്ണൂർ: കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്കേർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ്. ട്യൂഷന്‍ വിലക്കിക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയറക്ടറാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സ്വകാര്യ ട്യൂഷന്‍ സ്ഥാപന നടത്തിപ്പിന്റെ ഭാഗമായതായി വിജിലന്‍സ് കണ്ടെത്തിയ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തെ സ്ഥലം മാറ്റിക്കൊണ്ടായിരുന്നു നടപടികൾ ആരംഭിച്ചത്.

സംസ്ഥാനത്ത് കോളജ് അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നതായുള്ള പരാതികൾ ഉയർന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി. ട്യൂഷന്‍ വിലക്കിയും സര്‍ക്കാര്‍-എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇത് നിരീക്ഷിക്കുന്നതിന് നിര്‍ദേശം നല്‍കിയും ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നുണ്ടോയെന്ന് പരിശോധിച്ച്‌ എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം.

അച്ചടക്കനടപടിയുടെ ഭാഗമായി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകനുമായ കെ.ടി. ചന്ദ്രമോഹനെ മലപ്പുറം ഗവ: വനിത കോളേജിലേക്ക് സ്ഥലംമാറ്റി. സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിന്റെ നടത്തിപ്പില്‍ ചന്ദ്രമോഹന്‍ ഉള്‍പ്പെട്ടെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, സംസ്ഥാനത്ത് അനേകം ട്യൂഷൻ സെന്ററുകൾ സർക്കാർ അധ്യാപകർ നടത്തുന്നുണ്ട്. ഇതിനെതിരെയെല്ലാം നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!