Breaking News
ജല ഉപയോഗം: അളവ് സ്വയം രേഖപ്പെടുത്താൻ സൗകര്യം

തിരുവനന്തപുരം: ജലഅതോറിറ്റി ഉപഭോക്താക്കൾക്ക് സ്വയം മീറ്റർ റീഡിങ് എടുക്കാൻ സംവിധാനം നിലവിൽ വന്നു. ഓഫിസുകളിൽ നേരിട്ടെത്താതെ ശുദ്ധജല കണക്‌ഷൻ നേടാൻ ഇ-ടാപ്പ് സംവിധാനവും പ്രാബല്യത്തിലായി. ഇവ ഉൾപ്പെടെ പുതുതായി 5 വിവരസാങ്കേതിക സോഫ്റ്റ് വെയറുകളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ അതോറിറ്റി ആസ്ഥാനത്ത് നിർവഹിച്ചു. എം.ഡി: എസ്. വെങ്കിടേസപതി അധ്യക്ഷനായി.
സ്വയം മീറ്റർ റീഡിങ്
ബിൽ തയാറാകുമ്പോൾ ഉപഭോക്താവിന്റെ മൊബൈൽ ഫോണിൽ എസ്എംഎസ് ലഭിക്കും. ഇതിലെ ലിങ്കിൽ പ്രവേശിച്ച് വാട്ടർ മീറ്റർ റീഡിങ് സ്വയം രേഖപ്പെടുത്തിയ ശേഷം മീറ്ററിന്റെ ഫോട്ടോ എടുത്തു നൽകണം. ഇങ്ങനെ സമർപ്പിക്കുന്ന റീഡിങ് പരിശോധിച്ച് ബിൽതുക എസ്എംഎസായി അയയ്ക്കും. ഓൺലൈനായി പണവും അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് ജലഅതോറിറ്റിയുടെ ടോൾ ഫ്രീ നമ്പറിൽ വിളിക്കാം: 1916.
ഇ–ടാപ്പ് സംവിധാനം
അപേക്ഷ സമർപ്പിക്കുന്നതു മുതൽ ഒരു ഘട്ടത്തിൽ പോലും അപേക്ഷകൻ ഓഫിസിൽ എത്തേണ്ടതില്ലെന്നതാണ് ഇ–ടാപ്പ് സംവിധാനത്തിന്റെ പ്രത്യേകത. ആദ്യ ഘട്ടമായി തലസ്ഥാനത്ത് പി.ടി.പി നഗർ സബ് ഡിവിഷൻ, പാളയം സെക്‌ഷൻ, കോഴിക്കോട് ഡിസ്ട്രിബ്യൂഷൻ സബ്‍ ഡിവിഷൻ 1 എന്നിവിടങ്ങളിൽ ഓൺലൈൻ വഴി അപേക്ഷയ്ക്ക് സൗകര്യമൊരുക്കി.
അനുബന്ധ രേഖകൾ സ്കാൻ ചെയ്തോ ഫോട്ടോ എടുത്തോ അയയ്ക്കണം. ഇതു പരിശോധിച്ച ശേഷം അതത് സെക്‌ഷൻ ഓഫിസുകളിൽ നിന്ന് ഉദ്യോഗസ്ഥരെ അയച്ച് സ്ഥല പരിശോധന നടത്തും. തുടർന്ന് പ്ലമറും എസ്റ്റിമേറ്റ് തുകയും തീരുമാനിക്കും. വിവരങ്ങൾ എസ്എംഎസ് ആയി അറിയിക്കും. തുക ഓൺലൈനായി അടച്ചാലുടൻ കണക്‌ഷൻ നൽകാൻ നടപടി ആരംഭിക്കും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login