Connect with us

Breaking News

പ്രകൃതിദുരന്ത നഷ്ടപരിഹാരത്തിന് നേരിട്ടും ഓൺലൈനായും അപേക്ഷിക്കാം; അറിയാം വിശദാംശങ്ങള്‍

Published

on


പ്രകൃതിദുരന്തത്തെ തുടർന്നുണ്ടായ നാശനഷ്ടത്തിന് അപേക്ഷ നൽകേണ്ടത് നേരിട്ടും ഓൺലൈനായും. വീടുകൾക്കും മൃഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും അപേക്ഷ അതത് ഓഫീസുകളിൽ നേരിട്ട് നൽകണം. കൃഷിവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഓൺലൈനായും നൽകണം.

വീടിന് നഷ്ടപരിഹാരം കിട്ടാൻ

അപേക്ഷ വില്ലേജ് ഓഫീസർക്ക് നൽകണം. പൂർണമായി വാസയോഗ്യമല്ലാതായ വീടിന് നാലുലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങാൻ ആറുലക്ഷവും കഴിഞ്ഞ പ്രളയസമയത്ത് അനുവദിച്ചിരുന്നു.

നിലവിലെ നഷ്ടപരിഹാരം
നഷ്ടശതമാനം എസ്.ഡി.ആർ.എഫ്. സി.എം.ഡി.ആർ.എഫ്. ആകെ
15% വരെ 5200 4800 10,000
16-29% 28,500 31,500 60,000
30-59% 47,500 77,500 1,25,000
60-74% 71,000 1,79,000 2,50,000
75%-ത്തിനു മുകളിൽ 95,100 3,04,900 4,00,000

മരിച്ചവരുടെ ബന്ധുക്കൾക്ക് നാലുലക്ഷം

അപേക്ഷ നൽകേണ്ടത് തഹസിൽദാർക്ക്. പരിക്കേറ്റവരും തഹസിൽദാർക്കാണ് അപേക്ഷ നൽകേണ്ടത്. വീട്ടുപകരണങ്ങൾക്കും പഠന സാമഗ്രികൾക്കും നഷ്ടപരിഹാരത്തുക നിശ്ചയിച്ചിട്ടില്ല.

റവന്യൂ രേഖകൾ നഷ്ടപ്പെട്ടാൽ

ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ റവന്യൂ രേഖകൾ പ്രകൃതിദുരന്തത്തിനിടെ നഷ്ടപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവ് നടത്തും. പകർപ്പ് കൈവശമുള്ളവർ രേഖകളുമായി ബന്ധപ്പെട്ട ഓഫീസിൽ അപേക്ഷനൽകണം.

കൃഷിനാശത്തിന്

https://www.aims.kerala.gov.in/home എന്ന പോർട്ടലിൽ കർഷകർ രജിസ്റ്റർചെയ്ത് അപേക്ഷിക്കണം. അക്ഷയ വഴിയോ സ്വന്തമായോ ചെയ്യാം. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയിലേക്കുള്ള അപേക്ഷ നാശനഷ്ടം സംഭവിച്ച ദിവസം ഉൾപ്പെടെ 10 ദിവസത്തിനുള്ളിലും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നാശനഷ്ടം സംഭവിച്ച ദിവസം ഉൾപ്പെടെ 15 ദിവസത്തിനുള്ളിലും നൽകണം.

ഏതൊക്കെ വിളവുകൾക്കാണ് നഷ്ടപരിഹാരം വേണ്ടതെന്ന് പോർട്ടലിൽനിന്ന് തിരഞ്ഞെടുക്കാം. വിളനാശം സംബന്ധിച്ച് അതത് കൃഷിഭവനിൽ അറിയിക്കണം. കൃഷി അസിസ്റ്റന്റുമാർ വന്ന് നഷ്ടമുണ്ടായതിന്റെ ചിത്രങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്ത് നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്യും. നഷ്ടപരിഹാരത്തുക കർഷകന് അക്കൗണ്ടിൽ കിട്ടും.

മൃഗസംരക്ഷണമേഖലയിൽ

തദ്ദേശസ്ഥാപന അംഗത്തിന്റെയോ പ്രസിഡന്റിന്റെയോ ശുപാർശപ്രകാരം സ്ഥലം വെറ്ററിനറി ഡോക്ടർക്ക് അപേക്ഷനൽകണം. അപേക്ഷാ ഫോറം വെറ്ററിനറി ആശുപത്രികളിൽ ലഭ്യമാണ്.

ജീവൻ നഷ്ടമായ പശു/എരുമ എന്നിവയ്ക്ക് സംസ്ഥാന ദുരന്തനിവാരണ വകുപ്പിൽനിന്ന് 30,000, കിടാരി/കന്നുകുട്ടി എന്നിവയ്ക്ക് 16,000, ആട്/പന്നി എന്നിവയ്ക്ക് 3000, കോഴി/താറാവ് എന്നിവയ്ക്ക് 50 രൂപയാണ് നിലവിൽ നഷ്ടപരിഹാരം.

ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിയ പശുക്കൾക്കും മറ്റും തീറ്റനൽകാൻ ക്ഷീരവികസന വകുപ്പ് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കന്നുകാലിത്തൊഴുത്തിന് നാശനഷ്ടം ഉണ്ടായവർക്കായി 2100 രൂപ വീതം നൽകാനും ആലോചനയുണ്ട്.


166 Comments

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!