Breaking News
മാതൃഭൂമി ഡയറക്ടര്‍ ഡോ. ടി.കെ. ജയരാജ് അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത ജനറല്‍ സര്‍ജനും കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറും ചീഫ് സര്‍ജനും മാതൃഭൂമി ഡയറക്ടറുമായ ഡോ.ടി.കെ.ജയരാജ് (82). അന്തരിച്ചു. കോഴിക്കോട് തളി ‘കല്‍പക’യിലായിരുന്നു താമസം. 2006 മുതല്‍ മാതൃഭൂമി ഡയറക്ടറാണ്.
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദവും മുംബൈ ജി.ടിയില്‍ നിന്ന് എം.എസും നേടിയ ജയരാജ് കേരള ഗവ. സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനായാണ് ഭിഷഗ്വരജീവിതം തുടങ്ങിയത്. എം.എസ്., എഫ്.ഐ.സി.എസ്., എഫ്.ഐ.എം.എസ്.എ. ബിരുദങ്ങളും നേടി. 1965 മുതല്‍ 1974 വരെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ അസിസ്റ്റന്റ് സര്‍ജനായി പ്രവര്‍ത്തിച്ചു. 1976-ല്‍ കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റല്‍ തുടങ്ങിയതുമുതല്‍ അതിന്റെ നേതൃത്വത്തില്‍ അദ്ദേഹമുണ്ടായിരുന്നു. എളിയനിലയില്‍ തുടങ്ങിയ സ്ഥാപനത്തെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാക്കി വളര്‍ത്തുന്നതില്‍ നിര്‍ണായകപങ്കു വഹിച്ചു. അഖിലേന്ത്യാതലത്തിലും അന്താരാഷ്ട്രതലത്തിലും നടന്ന മെഡിക്കല്‍ സമ്മേളനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ജേണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട്ട് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന എടമുട്ടം തണ്ടയാം പറമ്പില്‍ കുഞ്ഞികൃഷ്ണന്റെയും കാര്‍ത്യായനിയുടെയും മകനായി 1938 ജൂലായ് ഏഴിനായിരുന്നു ജനനം.
അസോസിയേഷന് ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ ഭരണസമിതിയംഗം, കേരള ചാപ്റ്റര്‍ പ്രസിഡന്റ്, സെക്രട്ടറി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ്, ശ്രീനാരായണ എഡ്യുക്കേഷന്‍ സൊസൈറ്റി ഡയറക്ടര്‍ബോര്‍ഡംഗം, വൈസ് പ്രസിഡന്റ്, ശ്രീകണ്‌ഠേശ്വര ക്ഷേത്രം പ്രവര്‍ത്തകസമിതിയംഗം, റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡന്റ്, ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, പ്രസിഡന്റ് -എഫ് ക്യൂബ്ഡ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
കെ.ടി.സി. സ്ഥാപകനും പ്രമുഖ വ്യവസായിയുമായ പരേതനായ പി.വി.സാമിയുടെ മകള്‍ കുമാരി ജയരാജാണ് ഭാര്യ. മക്കള്‍: ഡോ.ജെയ്‌സി ബൈജു (ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലാര്‍ കെയര്‍, ഫ്‌ളോറിഡ, യു.എസ്.), ഡോ.ദീപ സുനില്‍ (പി.വി.എസ്. ഹോസ്പിറ്റല്‍, കോഴിക്കോട്), ഡോ.ജയ് കിഷ് ജയരാജ് (ഡയറക്ടര്‍, പി.വി.എസ്. ഹോസ്പിറ്റല്‍), ഡോ.ദീഷ്മ രാജേഷ് (പി.വി.എസ്. ഹോസ്പിറ്റല്‍). മരുമക്കള്‍: ഡോ.പ്രദീപ് ബൈജു (ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലാര്‍ കെയര്‍, ഫ്‌ളോറിഡ, യു.എസ്.), ഡോ.സുനില്‍ രാഹുലന്‍ (അബുദാബി), ഡോ.ആര്യ ജയ് കിഷ് (പി.വി.എസ്. ഹോസ്പിറ്റല്‍), ഡോ. രാജേഷ് സുഭാഷ് (പി.വി.എസ്. ഹോസ്പിറ്റല്‍). സഹോദരങ്ങള്‍: സാവിത്രി (ഫറോക്ക്), സതി (അയ്യന്തോള്‍), പരേതരായ ഡോ.ടി.കെ.രവീന്ദ്രന്‍ (കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍), ഗംഗാധരന്‍(വിമുക്തഭടന്‍), ബാലകൃഷ്ണന്‍ (റിട്ട. പ്രിന്‍സിപ്പാള്‍, ഗവ. കോളേജ്, ചാലക്കുടി), സുരേന്ദ്രന്‍ (റിട്ട. ഇന്ത്യന്‍ റവന്യൂ സര്‍വീസ്), സരോജിനി, സരസ്വതി.
മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍, മുഴുവന്‍സമയ ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായ പി.വി.ഗംഗാധരന്‍ എന്നിവര്‍ ഭാര്യാസഹോദരന്മാരാണ്.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
Breaking News
പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ
പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login