Breaking News
വിവാഹം നിശ്ചയിച്ചവർക്കും നവ ദമ്പതിമാർക്കും ബോധവത്കരണം; കെട്ടുറപ്പുള്ള ദാമ്പത്യത്തിന് പുതിയ പദ്ധതി
കണ്ണൂർ: വിവാഹമോചനങ്ങളും കുടുംബ കലഹങ്ങളും ആത്മഹത്യകളും വർധിക്കുന്ന സാഹചര്യത്തിൽ ഇതിന് പരിഹാര മാർഗവുമായി ജില്ലാ പഞ്ചായത്ത്.‘കൂട്ടുകാരാവാം, ജീവിക്കാം’ എന്ന പദ്ധതിയാണ് ഇതിനായി ആവിഷ്കരിച്ചത്. വിവാഹം നിശ്ചയിച്ചവർക്കും നവ ദമ്പതിമാർക്കും കൗൺസലിങ്ങും ബോധവത്‌കരണവുമായി നവംബർ പകുതിയോടെ ആരംഭിക്കുന്ന പദ്ധതി, ഒരു സ്ഥിരം സംവിധാനമായി തുടരാനാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം സ്ഥിരം സംവിധാനം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തുന്നത്. കുറ്റ്യാട്ടൂർ ചട്ടുകപ്പാറയിൽ ആരൂഢം പദ്ധതിയുടെ ഭാഗമായി നിർമിച്ച ജെൻഡർ കൺവെൻഷൻ സെന്ററിലാണ് ബോധവത്‌കരണ ക്ലാസും സ്ഥിരം കൗൺസലിങ് കേന്ദ്രവും ആരംഭിക്കുന്നത്. പദ്ധതിക്ക് തുടക്കത്തിൽ 15 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.
കൗൺസലിങ്ങിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഇതിനായി അപേക്ഷ ക്ഷണിക്കും. നിശ്ചിത ഫീസ് പങ്കെടുക്കുന്നവരിൽനിന്ന് ഈടാക്കും. വിവാഹിതരാവാൻ പോവുന്നവർക്കും നവ ദമ്പതിമാർക്കുമായിരിക്കും ആദ്യത്തെ ക്ലാസ്. കൗൺസലിങ് ആവശ്യമുള്ളവർക്ക് തുടർന്ന് നൽകും. സ്ഥിരം കൗൺസിലർമാരെ നിയമിക്കും.
സ്ഥിരമായി കൗൺസലിങ് ആരംഭിക്കുന്നതിന് വനിതാ കമ്മിഷന്റെയും ജില്ലാ ജാഗ്രതാസമിതിയുടെയും സഹായം തേടും. റസിഡൻഷ്യൽ സൗകര്യത്തോടെയായിരിക്കും കൗൺസലിങ് ആരംഭിക്കുക. മധുവിധു കാലത്തുതന്നെ ദാമ്പത്യത്തകർച്ചയും തുടർന്ന് കുടുംബ കലഹവും വിവാഹമോചനമോ ആത്മഹത്യയോ നിത്യസംഭവമായിക്കൊണ്ടിരിക്കുന്ന കാലത്ത്, കുടുംബ ജീവിതം ഭദ്രമാക്കാനുള്ള ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.
രക്ഷിതാക്കൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും കലഹങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കുന്നു. അവരിൽ അരക്ഷിതാവസ്ഥയുണ്ടാക്കുന്നു. സമീപകാലത്ത് 19 കുട്ടികളാണ് കേരളത്തിൽ ആത്മഹത്യചെയ്തത്. കൂട്ടുകുടുംബങ്ങളുടെ സുരക്ഷിതത്വം ഇപ്പോൾ ഇല്ലാതായി. അണുകുടുംബങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പുറത്തറിയുന്നുമില്ല. സാമൂഹിക ജീവിതത്തിലുള്ള നല്ലൊരു ഇടപെടലായി പദ്ധതി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login