Breaking News
സുഖമായി ഉറങ്ങാന്‍ ഈ അഞ്ചു ഭക്ഷണങ്ങള്‍
ഏറെ നാളായി ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ നിങ്ങളുടെ ജീവിതക്രമം താളം തെറ്റിയേക്കാം. ശരീരത്തിനുണ്ടാകുന്ന ക്ഷീണത്തിന് പുറമെ മാനസികമായ ബുദ്ധിമുട്ടുകളും ഉറക്കക്കുറവ് ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളും ഉറക്കത്തെ സ്വാധീനിക്കാറുണ്ട്. ചില ഭക്ഷണങ്ങള്‍ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളേതൊക്കെയെന്ന് നോക്കാം.
1. ചൂട് പാല്‍
ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പോ രാത്രി ഭക്ഷണത്തിനുശേഷമോ ഒരു ഗ്ലാസ് ചൂടുള്ള പാല്‍ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. പാലില്‍ അടങ്ങിയിരിക്കുന്ന മെലാറ്റോണിന്‍, സെറോറ്റോണിന്‍ എന്നീ ഘടകങ്ങള്‍ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്നു. മെലാറ്റോണിന്‍ മസ്തിഷ്‌കത്തെ ശാന്തമാക്കി നമ്മളായിരിക്കുന്ന അവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
2. ജമന്തിപ്പൂ ചായ
നല്ല ഉറക്കം കിട്ടുന്നതിന് ജമന്തിപൂ ചേര്‍ത്ത ചായ കുടിക്കുന്നത് ഉത്തമമാണെന്ന് Complete Book Of Ayurvedic Home Remedsi എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഞരമ്പുകളെ ശാന്തമാക്കി നല്ല ഉറക്കം കിട്ടാന്‍ ജെമന്തിപ്പൂ ചായ സഹായിക്കുന്നു. ജെമന്തി പൂവിലുള്ള ആന്റിഓക്‌സിഡന്റായ അപ്‌ജെനിന്‍ ഉത്കണ്ഠ അകറ്റുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
3. വാഴപ്പഴം
നമ്മുടെ ശരീരത്തിലെ പ്രൊബയോട്ടിക്കുകളുടെ ആരോഗ്യത്തെയും വളര്‍ച്ചയെയും വാഴപ്പഴത്തിലടങ്ങിയ എന്‍സൈമുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നല്ല ഉറക്കം കിട്ടുന്നതിന് പ്രൊബയോട്ടിക്കുകള്‍ ഘടകമായി മാറാറുണ്ട്. മാനസിക സമ്മര്‍ദമുണ്ടാക്കുന്ന എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ നല്ല ഉറക്കം കിട്ടാന്‍ പ്രൊബയോട്ടിക്കുകള്‍ കഴിക്കുന്നത് നല്ലതാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കോളറാഡോ ബൗള്‍ഡറിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
4. ചെറികള്‍
രാത്രിയില്‍ ഉറങ്ങുമ്പോള്‍ പീനിയല്‍ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ആണ് മെലാറ്റോണിന്‍. ഈ ഹോര്‍മോണ്‍ ആണ് നമ്മെ ഉറങ്ങാന്‍ സഹായിക്കുന്നത്. ചെറികളില്‍ മെലാറ്റോണിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ നല്ല ഉറക്കം കിട്ടുന്നതിനും മാനസികാരോഗ്യത്തിനും സഹായിക്കും. ഒരു ദിവസം 10 മുതല്‍ 12 ചെറി വരെ കഴിക്കുന്നതാണ് നല്ലത്.
5. തേന്‍
രാത്രി ഭക്ഷണത്തിന്‌ശേഷം തേന്‍ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ നല്ലതാണ്. തേനിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ പഞ്ചസാര ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇത് തലച്ചോറിലേക്ക് ട്രൈറ്റോഫാന്‍, സെറോറ്റോണിന്‍ എന്നിവ എത്തിച്ചേരുന്നതിന് കാരണമാകും. ഇത് ശരീരത്തെ ശാന്തമാക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ പുറത്തുവിടും. തേന്‍ തനിച്ചോ അല്ലെങ്കില്‍ ഒരു സ്പൂണ്‍ തേന്‍ ചൂടു പാലിലോ ജെമന്തിപ്പൂ ചായയിലോ ചേര്‍ത്തും കഴിക്കാവുന്നതാണ്.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login