Connect with us

Breaking News

സ്പെസിഫൈഡ്‌ സ്‌കിൽഡ് വർക്കർ (എസ്.എസ്.ഡബ്ള്യു) ജപ്പാനിലെ തൊഴിലവസരങ്ങൾ: വെബ്ബിനാർ സംഘടിപ്പിക്കുന്നു

Published

on


കണ്ണൂർ : ജപ്പാനിലെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് കണ്ണൂരും അസാപും ചേർന്ന് വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 23, ശനിയാഴ്ച വൈകുന്നേരം 3.30 മുതൽ 4.30 വരെ വെബ്എക്സ് പ്ലാറ്റ്ഫോമിലാണ് വെബ്ബിനാർ നടക്കുക.

ജപ്പാനിലെ തൊഴിലവസരങ്ങൾ, തൊഴിൽ നേടാനാവശ്യമായ നൈപുണ്യപഠന വിഷയങ്ങൾ, ഭാഷാപ്രാവീണ്യം നേടാനാവശ്യമായ പരിശീലന പദ്ധതികൾ, തൊഴിലിനായി ജപ്പാനിലേക്ക് പോകുവാനുള്ള പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങൾ വെബ്ബിനാറിൽ ചർച്ച ചെയ്യും.

ജപ്പാനിലെ വിവിധ തൊഴിൽ മേഖലകളിലേക്ക് ഇന്ത്യൻ പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ് സുഗമമാക്കുന്നതിനും ജാപ്പനീസ് ഭാഷാ പരിശീലനവും ടെസ്റ്റിംഗ് സൗകര്യങ്ങളും സ്ഥാപിക്കാനും ജാപ്പനീസ് സർക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. കേരളത്തിൽ ഇതിനുള്ള സംവിധാനങ്ങൾ നോർക്ക വകുപ്പ് നേതൃത്വം നൽകും.

14 മേഖലകളിൽ തൊഴിൽ നൈപുണ്യമുള്ള ഉദ്യോഗാർഥികൾ ജാപ്പനീസ് ഭാഷാപ്രാവീണ്യം കൂടെ നേടിയാൽ ജപ്പാനിലേക്ക് റിക്രൂട്ട് ചെയ്യപ്പെടും. നഴ്സിങ്ങ്, കെട്ടിട ശുചീകരണം, മെറ്റീരിയൽ പ്രോസസ്സിംഗ്, വ്യവസായം, വ്യാവസായിക യന്ത്രങ്ങളുടെ നിർമ്മാണ വ്യവസായം, ഇലക്ട്രിക് ഇലക്ട്രോണിക്സ് ബന്ധപ്പെട്ട വ്യവസായം, നിർമ്മാണ മേഖല, കപ്പൽ നിർമ്മാണവും കപ്പലുമായി ബന്ധപ്പെട്ട വ്യവസായവും, ഓട്ടോമൊബൈൽ സർവീസ്, വ്യോമയാനം, ലോജിസ്റ്റിക്സ്, കൃഷി, ഫിഷറീസ്, ഫുഡ് ആൻഡ് ബിവറേജസ് നിർമ്മാണ വ്യവസായം, ഫുഡ് സർവീസ് എന്നി മേഖലകൾക്കാണ് ജപ്പാനിൽ തൊഴിലവസരങ്ങൾ ലഭ്യമാവുക. ഇങ്ങനെ റിക്രൂട്ട്ചെയ്യപെടുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് ജപ്പാൻ സർക്കാർ സ്പെസിഫൈഡ്‌ സ്‌കിൽഡ് വർക്കർ എന്ന റെസിഡൻസ് സ്റ്റാറ്റസ് നൽകും. ജാപ്പനീസ് ഭാഷാപരീക്ഷയും (എൽ.ജി.പി.ടി.എൻ 4) നൈപുണ്യ പരീക്ഷയും നടത്തിയശേഷമാണ് റിക്രൂട്ട്മെന്റ് നടപടികൾക്ക് തുടക്കമാവുക.

വെബ്ബിനാറിൽ പങ്കുചേരുവാൻ https://bit.ly/dioasap2 എന്ന ഫോമിൽ രജിസ്ട്രർ ചെയ്യുക. ഫോൺ: 9495999627, 9400616909, 9495999681, 9495999692 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!