Connect with us

Breaking News

മുഴക്കുന്ന് പഞ്ചായത്ത് സബ്‌സിഡി നല്കിയില്ല; ജൈവമത്സ്യ കർഷകർ ദുരിതത്തിൽ

Published

on


കാക്കയങ്ങാട്: വീട്ടുമുറ്റത്ത് ജൈവമത്സ്യകൃഷി ചെയ്ത മുഴക്കുന്ന് പഞ്ചായത്തിലെ കർഷകർ പഞ്ചായത്തിന്റെ അനാസ്ഥ കാരണം ദുരിതത്തിൽ.പഞ്ചായത്തധികൃതരുടെ വാക്ക് വിശ്വസിച്ച് ലക്ഷങ്ങൾ ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്ത പതിനഞ്ചോളം കർഷകർക്ക് പഞ്ചായത്ത് വാഗ്ദാനം ചെയ്ത സബ്‌സിഡി ലഭിക്കാത്തതാണ് പ്രതിസന്ധിയായത്.ഇതോടെ പലരും സാമ്പത്തിക കടക്കെണിയിലുമാണ്.

ഫിഷറീസിന്റെയും പഞ്ചായത്ത്അധികൃതരുടെയുംവാഗ്ദാനങ്ങളിൽ വിശ്വസിച്ച്ഒന്നര ലക്ഷത്തിലേറെ രൂപ ബാങ്ക് വായ്പയെടുത്താണ് ഓരോ കർഷകനും കൃഷിയിറക്കിയത്.പദ്ധതിക്ക് പഞ്ചായത്ത് നീക്കി വെച്ച എട്ടു ലക്ഷത്തോളം രൂപചെലവഴിക്കാൻ കഴിയാതെ പാഴാവുകയും ചെയ്തു.

മാർച്31നു മുന്നേ വിതരണം ചെയ്യേണ്ടിയിരുന്ന ഫണ്ട് വിനിയോഗിക്കാൻപഞ്ചായത്ത്ധനകാര്യവകുപ്പിന് കത്ത് എഴുതിയത്മൂന്ന് ദിവസം മുൻപ് മാത്രമാണെന്ന് കർഷകർ പറയുന്നു. തുക ഈ സാമ്പത്തിക വർഷം സ്പിൽ ഓവറായി അനുവദിക്കുമെന്ന് പഞ്ചായത്തധികൃതർപറയുന്നുണ്ടെങ്കിലും ആറുമാസം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല.

ജില്ലയിലെ ഇതര പഞ്ചായത്തുകളിൽ സബ്‌സിഡി കൃത്യ സമയത്തു ലഭിച്ചപ്പോഴാണ്മുഴക്കുന്നിലെ കർഷകർക്ക് മാത്രം അധികൃതരുടെ അനാസ്ഥ വിനയായത്.വർധിച്ചചെലവുംവിളവ് കുറവും മികച്ച വിത്തിന്റെ അഭാവവും ജൈവ മത്സ്യത്തിന് ആവശ്യക്കാർ കുറയുന്നതും മൂലം കടക്കെണിയിലാണ് കർഷകർ.ചെയ്യാനുള്ളത് ചെയ്‌തെന്നും ധനകാര്യ വകുപ്പാണ് ഇനി നടപടി സ്വീകരിക്കേണ്ടതെന്നുമാണ് പഞ്ചായത്തധികൃതരുടെ മറുപടിയെന്ന് കർഷകർ പറയുന്നു.

 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!